നമ്മൾ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ധാന്യമാണ് അരി. അതുപോലെതന്നെ രണ്ടാമത്തെ സ്ഥാനത്ത് നിൽക്കുന്നത് ഗോതമ്പ് തന്നെയാണ്. എന്നാൽ ഇന്ന് ഇവയുടെ കൂട്ടത്തിലേക്ക് മറ്റൊരു ധാന്യം കൂടി വന്നു ചേർന്നിട്ടുണ്ട് അതാണ് ഓട്സ്. ഓട്സ് ഇന്ന് എല്ലാ ആളുകളും ഉപയോഗിക്കുന്ന ഒരു ധാന്യമായി മാറിയിരിക്കുകയാണ്. കൊളസ്ട്രോളിനെ കുറക്കാനും പ്രമേഹം ഉള്ളവരും എല്ലാം എന്ന് രാത്രിയിലെ ഭക്ഷണം ഓട്സ് ആക്കി മാറ്റിയിരിക്കുന്ന ഒരു അവസ്ഥയാണ് കാണുന്നത്. ഇതിൽ നിന്നും തന്നെ ഓട്സ് ശരീരത്തിന് വളരെ ഗുണപ്രദമാണ് എന്ന് പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടത് ഇല്ലല്ലോ. അതേ യഥാർത്ഥത്തിൽ ഓട്സ് വളരെ ഗുണപ്രദമായ ഒരു ധാന്യം തന്നെയാണ്. ഓട്സ് ഏറ്റവും അധികം കൃഷി ചെയ്യുന്നത് റഷ്യയിലാണ്.
നമ്മൾ ഇന്ത്യയിലേക്ക് ഇത് ഇറക്കുമതി ചെയ്യുന്നു എന്നതുകൊണ്ട് തന്നെ വില കൂടുതലാണ്. എന്നിരുന്നാൽ കൂടിയും ആരോഗ്യഗുണങ്ങൾ ഒരുപാട് പ്രധാനം ചെയ്യുന്നു എന്നതുകൊണ്ട് തന്നെ ഇത് കഴിക്കാൻ ആളുകൾ കൂടുതൽ ഇഷ്ടപ്പെടുന്നു. വളരെയധികം ഫൈബർ ഉള്ള ഒരു ധാന്യമാണ് ഓട്സ് എന്നതുകൊണ്ട് തന്നെ ശരീരത്തിന് ദഹനപ്രക്രിയയ്ക്ക് വളരെയധികം ഗുണപ്രദമാണ്. അതുപോലെതന്നെ ഓട്സിൽ അടങ്ങിയിരിക്കുന്ന അലിയുന്ന തരം ചില നാരുകളുണ്ട് ഇവ കൊളസ്ട്രോളിന് നിയന്ത്രിക്കുന്നതിന് സഹായകമാകുന്നു. ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങളെയും തടയുന്നു. ഇതിനുവേണ്ടി നമ്മൾ കഴിക്കേണ്ടുന്നത് പൊടി രൂപത്തിലുള്ള ഓട്സ് അല്ല, ഹോൾ ഓട്സ് ആണ്. അതായത് മുഴുവനായും തവിട് കളയാത്ത രീതിയിലുള്ള ഓട്സ് ആണ് ഇത്തരത്തിലുള്ള ശാരീരിക ഗുണങ്ങൾക്കായി നമ്മൾ കഴിക്കേണ്ടുന്നത്.