പച്ചമുളക് കൃഷിയിൽ ഏറ്റവും പ്രധാനമായും നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് വെള്ളിച്ച, വെളുത്തതും കറുത്ത കുത്തകളുമായി കാണുന്ന അവസ്ഥ. ഏറ്റവും എളുപ്പത്തിൽ നമുക്ക് വീട്ടിൽ പരിഹാരമാർഗ്ഗം ഉണ്ട് എന്നതാണ് നമുക്ക് അറിയാത്ത ഒരു കാര്യം. ഇത്തരത്തിലുള്ള വെള്ളിച്ച പ്രശ്നങ്ങൾ മാറ്റുന്നതിന് നാം വീട്ടിൽ കളയുന്ന അല്ലെങ്കിൽ നമ്മുടെ വീട്ടിൽ വയ്ക്കുന്നതിൽ നിന്നും ഒരു പിടി ചോറു മാത്രം മതി എന്നതാണ് പ്രത്യേകത. ഒരുപിടി ചോറ് ഒരു പാത്രത്തിൽ ഇട്ടുവച്ച് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് മൂന്നോ നാലോ ദിവസം മൂടി വയ്ക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കണം അല്ലെങ്കിൽ ഇതിൽ പായൽ വരാൻ സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഒരാഴ്ചയോളം നീക്കിവെച്ച ചോറ് നന്നായി ഉടച്ചെടുക്കാം.
ഇതിലേക്ക് രണ്ടോ മൂന്നോ തുള്ളി മണ്ണെണ്ണ കൂടി ചേർത്തു കൊടുക്കാം. ശേഷം ഇത് നല്ലപോലെ ഉടച്ച് അരിച്ച് മറ്റൊരു സ്പ്രേ ബോട്ടിലേക്ക് ആക്കാം. ഇനി ഇതിലേക്ക് രണ്ടിരട്ടി വെള്ളം ചേർത്ത് ചെടികളിലേക്ക് സ്പ്രേ ചെയ്തുകൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് മുളകില്‍ മാത്രമല്ല മറ്റ് പച്ചക്കറി ചെടികളിൽ വരുന്ന വെള്ളിച്ച, കറുത്ത കുത്തുകൾ,വെളുത്ത കുത്തുകൾ എന്നിങ്ങനെയുള്ള എല്ലാം മറികടക്കുന്നതിന് സഹായകമാകുന്നു. യഥാർത്ഥത്തിൽ ഇവയെല്ലാം മുളക് ചെടിക്ക് വരുന്ന ഒരു കീടബാധയാണ്. അതുകൊണ്ടുതന്നെ നമുക്ക് ഈ ചോറ് കൊണ്ടുള്ള പ്രയോഗം ഒരു കീടനാശിനിയായി ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ചെടികളിലെ കീടങ്ങളെ നശിപ്പിക്കുന്നതിനും, ഒപ്പം തന്നെ ഈ പച്ചക്കറി ചെടികൾ നല്ലപോലെ വിളവു നൽകുന്നതിനും, ഒരുപാട് പച്ചമുളകുകൾ നമുക്ക് വിളവെടുക്കാനും സാധിക്കുന്നു.