ഇന്ന് നമ്മുടെ നാട്ടിൽ ഇൻഫെർട്ടിലിറ്റി എന്ന പ്രശ്നം വളരെയധികം വർദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ് കണ്ടുവരുന്നത്. കേരളത്തിൽ മാത്രമല്ല മറ്റ് പല രാജ്യങ്ങളിലും ഇതേ അവസ്ഥ എന്ന് കാണുന്നുണ്ട്. ഇതിന്റെ എല്ലാം യഥാർത്ഥത്ത കാരണം നമ്മുടെ ജീവിതരീതിയിൽ വന്ന പലതരത്തിലുള്ള മാറ്റങ്ങളുമാണ്. മാറ്റങ്ങൾ എന്നാൽ ഇന്ന് അധികവും ഇരുന്നുകൊണ്ടുള്ള ജോലികളാണ് ചെയ്യുന്നത്. അതുപോലെതന്നെ നമുക്ക് വീടിനകത്ത് തന്നെ ഉള്ള ജോലികളാണ് ഉള്ളതു, പുറത്ത് ശരീരം അനങ്ങുന്ന രീതിയിലുള്ള ജോലികൾ ഒന്നുമില്ല എന്നതാണ് ഇതിന്റെ യഥാർത്ഥ കാരണം. ഇതേ കാരണം കൊണ്ട് തന്നെ ഇൻഫെർട്ടിലിറ്റി എന്ന പ്രശ്നം വളരെയധികം ഗുരുതരമായ അവസ്ഥയിലേക്ക് വന്നു നിൽക്കുകയാണ്. കുട്ടികൾ ഉണ്ടാകുന്നതിന് ഏറ്റവും ഉത്തമമായ സമയം മനസ്സിലാക്കാത്ത പ്രശ്നം കൊണ്ടും.
ചിലർക്ക് ഇത്തരം പ്രശ്നത്തെ നേരിടേണ്ടതായി വരാറുണ്ട്. ആർത്തവ ചക്രത്തിന്റെ 28 ദിവസം കറക്റ്റ് ആയിട്ടുള്ള ഒരു വ്യക്തിക്ക്, ആർത്തവം തുടങ്ങി 10 മുതൽ 18 മത്തെ ദിവസം വരെയുള്ള സമയം നല്ലപോലെ ഫെർട്ടിലിറ്റി ഉള്ള സമയമാണ്. ഈ സമയങ്ങളാണ് ഭാര്യഭർത്താക്കന്മാർ തമ്മിൽ ബന്ധപ്പെടേണ്ടതായിട്ടുള്ളത്. ഈ സമയമാണ് കുട്ടികൾ ഉണ്ടാകുന്നതിന് ഏറ്റവും ഉത്തമം ആയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇൻഫെർട്ടിലിറ്റി ട്രീറ്റ്മെന്റ് ചെയ്യുന്ന ആളുകൾ ഈ പത്താമത്തെ ദിവസം മുതൽ പതിനെട്ടാമത്തെ ദിവസം വരെ ഒരിക്കലും മിസ്സ് ചെയ്യരുത്. സ്ത്രീശരീരം ആണെങ്കിൽ കൂടിയും ശരീരത്തിലെ ഹോർമോണുകളുടെ വ്യതിയാനം കൊണ്ടും ഇത്തരത്തിൽ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പിസിഒഡി ഉള്ളവർ ആണെങ്കിൽ പ്രെഗ്നൻസി വളരെയധികം ബുദ്ധിമുട്ടായിരിക്കും..