വീടിന്റെ വാസ്തുവിനോടൊപ്പം തന്നെ വീട്ടിലുള്ള ചെടികൾക്കും സ്ഥാനം കൊടുക്കേണ്ടതുണ്ട്. ഏതൊക്കെ ചെടികൾ ഏതൊക്കെ ഭാഗത്താണ് വെച്ചുപിടിപ്പിക്കേണ്ടത് എന്നും വാസ്തുശാസ്ത്രത്തിൽ തന്നെ പറഞ്ഞു വെച്ചിട്ടുണ്ട്. ചില ചെടികൾ വീടിന്റെ ചില ഭാഗത്ത് വെച്ച് പിടിപ്പിക്കുന്നത് വളരെയധികം ദോഷകരമായിട്ടുള്ള കാര്യമാണ്. അതുപോലെതന്നെ ചില ചെടികൾ വീടിന്റെ ചില ഭാഗത്ത് വെച്ച് നമ്മുടെ വീട്ടിൽ ഐശ്വര്യവും സമ്പത്തും കുമിഞ്ഞു കൂടുന്നതിനും ഇടയാക്കുന്നു. ഈ കൂട്ടത്തിൽ പെട്ട ഒരു ചെടിയാണ് മഞ്ഞ അരളി. മഞ്ഞ അരളി വീട്ടിൽ വച്ച് പിടിപ്പിക്കുന്നത് വളരെയധികം ഗുണപ്രദം ആയിട്ടുള്ള ഒരു കാര്യമാണ്. എന്നാൽ ഈ മഞ്ഞ അരളി വീടിന്റെ ഏത് ഭാഗത്ത് വെച്ച് പിടിപ്പിക്കുന്നത് ആണ് കൂടുതൽ ഗുണപ്രദം എന്നും നമ്മൾ മനസ്സിലാക്കിയിരിക്കണം.
നമ്മുടെ വീട്ടിലേക്ക് എല്ലാ ഐശ്വര്യങ്ങളും കടന്നുവരുന്നതും നല്ല വായുവും നല്ല വെളിച്ചവും കടന്നുവരുന്ന ദിക്കിൽ വേണം മഞ്ഞ അരളി വെച്ചു പിടിപ്പിക്കുന്നത്. ഇങ്ങനെ വെച്ചുപിടിപ്പിക്കുന്നത് മൂലം നമ്മുടെ വീട്ടിലെ ഐശ്വര്യവും സമ്പത്തും എല്ലാം വളരെ അധികമാകും എന്നാണ് മനസ്സിലാക്കേണ്ടത്. വീടിന്റെ വടക്ക് കിഴക്കേ മൂലയാണ് മഞ്ഞ അരളി വെച്ച് പിടിപ്പിക്കുന്നതിന് ഏറ്റവും ഉത്തമം. അരളി മാത്രമല്ല മറ്റു പല പൂക്കളും ഇതുപോലെ നമ്മുടെ വീടിന്റെ ഐശ്വര്യത്തിന് കാരണമായി മാറാറുണ്ട്. ഈ കൂട്ടത്തിൽ പെട്ട ഒന്നാണ്, ലക്ഷ്മി സാന്നിധ്യമുള്ള ഒരു പൂവാണ് തെച്ചി. പൂജയ്ക്കും മറ്റു ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഇതും നമ്മുടെ വീടിന്റെ വടക്ക് കിഴക്കേ മൂലയിൽ വച്ച് പിടിപ്പിക്കുന്നത് വീടിനെ ഐശ്വര്യവും സമ്പത്തും വന്നുചേരാൻ ഇടയാക്കുന്നതാണ്.