നമ്മുടെ കാലുകൾക്കും കൈകൾക്കും ഭംഗിയുള്ളതാക്കാനുള്ള ഒരു പ്രക്രിയയാണ് മാനിക്യൂർ, പെഡിക്യൂർ എന്നത്. മാനിക്യൂർ കയ്‌കളുടെ സംരക്ഷണത്തിന് ആയാണ് ചെയ്യുന്നത്. അതുപോലെതന്നെയാണ് പെഡിക്യൂർ കാലുകളുടെ സംരക്ഷണത്തിനായും ചെയ്യുന്നു. സാധാരണയായി നമ്മൾ വിവാഹ സമയത്താണ് പെടിക്യൂർ ചെയ്യാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ നമ്മൾ ഇത് ഇടയ്ക്കിടെ ചെയ്യുന്നത് കാലുകളുടെ സംരക്ഷണത്തിന് ഏറ്റവും ഉചിതമായുള്ള കാര്യമാണ്. നല്ല ബ്യൂട്ടി പാർലറിൽ ഒക്കെ ഇത് ചെയ്യുന്നതിന് ആയിരങ്ങൾ ചെലവഴിക്കേണ്ടതായി വരാറുണ്ട്. യഥാർത്ഥത്തിൽ നമ്മുടെ സൗന്ദര്യ സംരക്ഷണത്തിന് മാത്രമല്ല ജീവിത സംരക്ഷണത്തിന് പോലും ഇത് സഹായകമാകുന്നുണ്ട്. ഒരു പ്രമേഹരോഗി തന്റെ കാലുകൾ സംരക്ഷിക്കേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഇടയ്ക്കിടെ പെടിക്യൂർ ചെയ്യുന്നത് ഈ വ്യക്തിയുടെ കാലുകളെ ശ്രദ്ധിക്കുന്നതിന് സഹായകമാണ്. ഇതിനായി ബ്യൂട്ടിപാർലറുകളിൽ പോകണം എന്നത് ഒരു നിർബന്ധമുള്ള കാര്യമൊന്നുമല്ല.
സ്വന്തം വീടുകളിൽ നിന്നുകൊണ്ട് ചിലവ് കുറഞ്ഞ രീതിയിൽ തന്നെ ഈ പെഡിക്യൂർ നമുക്കും ചെയ്യാവുന്നതാണ്. ഇതിനായി അര ബക്കറ്റ് ഇളം ചൂടുള്ള വെള്ളം തയ്യാറാക്കി വയ്ക്കാം ഇതിലേക്ക് കാലുകൾ മുക്കി വയ്ക്കുന്നതിനുമുൻപായി, ഇതിലേക്ക് അര മുറി ചെറുനാരങ്ങയും, ഒരു ചെറിയ പാക്കറ്റ് ഷാംപൂവും, ഒപ്പം അല്പം ഉപ്പും മിക്സ് ചെയ്തു കൊടുക്കാം. അല്പനേരം കാലുകൾ ഇതിൽ മുക്കിവെച്ച് കാലുകളിൽ ഒഴുകുന്ന ബ്രഷ് ഉപയോഗിച്ച് കാലുകൾ നല്ലപോലെ വൃത്തിയാക്കാം. നഖങ്ങൾക്കിടയിലും നല്ലപോലെ വൃത്തിയാക്കി എടുക്കാം. ശേഷം കാലുകൾ നല്ലപോലെ തുടച്ച് വൃത്തിയാക്കി, ഒരു മോയിസ്ചറൈസർ പുരട്ടി കാലുകളെ സംരക്ഷിക്കാം. ഇത് പെടിയ്ക്കുറിനുള്ള ഏറ്റവും നല്ല രീതിയാണ്.