പ്രമേഹം എന്നത് ഇന്ന് സർവ്വസാധാരണമായി എല്ലാ വ്യക്തികൾക്കുമുള്ള രോഗമായി മാറിയിരിക്കുകയാണ്. ഇന്ന് ലിവർ സിറോസിസ് മൂലമോ അല്ലെങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങളും മൂലം മരിക്കുന്നവരുടെ റിസൾട്ട് എടുത്താൽ അറിയാം ഇവർ മിക്കവരും പ്രമേഹരോഗികൾ ആയിരിക്കും എന്നുള്ളത്. ഇതിന്റെ അർത്ഥം പ്രമേഹം എന്ന രോഗം ശരീരത്തിന്റെ മിക്കവാറും എല്ലാ അവയവങ്ങളെയും തന്നെ ബാധിക്കുന്നു എന്നതാണ്. ഈ കൂട്ടത്തിൽ തന്നെ പ്രമേഹം ബാധിക്കുന്ന ഒരു അവയവമാണ് കാലുകൾ. കാലുകൾ മാത്രമല്ല കണ്ണുകളെയും ചെവികളെയും ഹൃദയത്തിനെയും കിഡ്നിയെയും ലിവറിനെയും എല്ലാ അവയവങ്ങളെയും പ്രമേഹം ബാധിക്കും. എന്നാൽ കാലുകളെ ബാധിക്കുന്ന സമയത്ത് കാലുകൾ പൂർണമായും അല്ലെങ്കിൽ മുട്ടിന് താഴെയായോ മുറിച്ചു കളയേണ്ട അവസ്ഥ കാണാറുണ്ട്. ആരംഭഘട്ടത്തിൽ ഇത് കാലിനെ ബാധിക്കുന്നതായി കാണുന്നത് വിരലുകളിലാണ്.
ഇത് ശ്രദ്ധിക്കാതെ പോകുമ്പോൾ അത് പാദത്തെ ബാധിക്കാം പിന്നീട് കാൽമുട്ട് വരെയുള്ള ഭാഗങ്ങളെ ബാധിക്കാൻ ഇടയാകുന്നു. മിക്കപ്പോഴും ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ കാല് മുറിച്ച് മാറ്റേണ്ടതായി വരുന്നു. ഇത് ഒരു വ്യക്തിയുടെ ജീവിതത്തെ വലിയ തോതിൽ തന്നെ ബാധിക്കുന്നു. ഇങ്ങനെ മുറിച്ചുമാറ്റിയ ശേഷം അവിടെ പ്ലാസ്റ്റിക് കാലുകൾ വെച്ച് പിടിപ്പിക്കുന്ന അവസ്ഥയാണ് എന്ന് കണ്ടുവരുന്നത്. നമ്മുടെ ജീവിതരീതിയെ എത്രത്തോളം നിയന്ത്രിക്കാനാകുന്നു അത്രത്തോളം നമ്മുടെ ശരീരത്തിന്റെ ഓരോ അവയവങ്ങളെയും നമുക്ക് സംരക്ഷിക്കാൻ ആകുമെന്നതാണ് ഇത് മനസ്സിലാക്കി തരുന്നത്. അതുകൊണ്ടുതന്നെ പ്രമേഹമുള്ള ഒരു വ്യക്തിയാണ് എന്നുണ്ടെങ്കിൽ ആ വ്യക്തി കാലുകളെ ഏറ്റവും പ്രധാനമായും സംരക്ഷിക്കേണ്ടതും, വീക്ഷിക്കേണ്ടതും അത്യാവശ്യമാണ്.