എല്ലാവരുടെ വീട്ടിലും ചെറുനാരകം എന്ന ചെടി ഉണ്ടാകും. ഇതിന് കാണുന്ന ഒരു പ്രധാന പ്രശ്നമാണ് പൂക്കൾ ഉണ്ടാകാതെ മുരടിച്ച് നിൽക്കുന്ന അവസ്ഥ. ചെറുനാരകത്തിൽ പെട്ടെന്ന് പൂക്കൾ ഉണ്ടാകുന്നതിനും, ഈ പൂക്കൾ മുഴുവനും കായ്കൾ ആയി തീരുന്നതിനും ചില കാര്യങ്ങളുണ്ട്. ഈ പരിഹാരം ചെയ്തു കഴിഞ്ഞാൽ മുല്ല പൂത്തതുപോലെ ചെറുനാരകം നിറയെ പൂത്തു നിൽക്കുന്നത് കാണാൻ സാധിക്കും. ഇതിനായി ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ചെറുനാരകത്തിന് ആവശ്യമായ എല്ലാ ന്യൂട്രിയൻസും നൽകുക എന്നുള്ളതാണ്. മിക്കപ്പോഴും പോഷകങ്ങളുടെ കുറവുകൊണ്ടാണ് നാരകം പൂക്കാതെയും കായ്ക്കാതെയും നിൽക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾ ചെറുനാരകം ഗ്രോ ബാഗിലോ മണ്ണിലോ നട്ടതാണെങ്കിൽ കൂടിയും, ഇതിന്റെ മുകൾഭാഗത്തുള്ള പുല്ലും മറ്റും പറിച് കളഞ്ഞതിനുശേഷം.
അല്പം മണ്ണ് കോരിയെടുത്ത് ഈ മണ്ണിലേക്ക് അതേ അളവിൽ തന്നെ ന്യൂട്രി മിക്സ് ആഡ് ചെയ്ത് ഇളക്കി നാരകത്തിന്റെ മുകൾ മണ്ണിനായി ഇട്ടുകൊടുക്കാം. ഇങ്ങനെ ഇട്ടുകൊടുക്കുന്നത് മൂലം നാരകത്തിന് ആവശ്യമായ പോഷകങ്ങൾ എല്ലാം ലഭിക്കുകയും ഒപ്പം തന്നെ, നാരകം നല്ലപോലെ പൂക്കുന്നതും കായ്ക്കുന്നതിനും ഇടയാവുകയും ചെയ്യുന്നു. ഇതിനോടൊപ്പം തന്നെ ചെയ്തുകൊടുക്കേണ്ട മറ്റൊരു കാര്യമാണ് ഒരു അര ലിറ്റർ വെള്ളത്തിൽ കുമിക് മിക്സ് ചെയ്തു ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കുക എന്നുള്ളത്. ഇത് ചെയ്യുന്നത് ചെടികളുടെ വളർച്ച പെട്ടെന്ന് സംഭവിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ടുതന്നെ നാരകത്തിന് ആവശ്യമായ സംരക്ഷണവും വളങ്ങളും ഒപ്പം ചെയ്തു കൊടുക്കുകയാണെങ്കിൽ, ഏത് ചെടിയെയുംപ്പോലെ നാരകം നല്ലപോലെ പൂക്കുകയും കായ്ക്കുകയും ചെയ്യും.