നമ്മൾ മിക്കവരും രാത്രിയിൽ ഉറങ്ങുമ്പോൾ ഒരുപാട് സ്വപ്നങ്ങൾ കാണാറുണ്ട്. സ്വപ്നങ്ങൾ കാണുന്നത് ഒരുപാട് നല്ലതുതന്നെയായിടുള്ള കാര്യമാണ്. ചില സ്വപ്നങ്ങൾ അതിമനോഹരങ്ങൾ ആയിരിക്കും ഇത് കഴിയാതിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിച്ചു പോകുന്ന ചില സ്വപ്നങ്ങൾ ഉണ്ട് . എങ്കിൽ കൂടിയും ചില സ്വപ്നങ്ങൾ നമ്മൾ കാണുന്നത് നമുക്ക് ചില സൂചനകൾ തരുന്നതിന് ആണ്. അത്തരത്തിലുള്ള ചില സ്വപ്നങ്ങൾ ആണ് മരിച്ചുപോയ ആളുകളെ കാണുന്നത്. നമ്മുടെ പിതൃക്കന്മാരെ കുടുംബത്തിന്റെ സമ്പത്ത് ആയിട്ടാണ് നമ്മൾ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ അവരെ സ്വപ്നം കാണുന്നതുകൊണ്ട് ദോഷകരമായ ഒരു കാര്യമൊന്നുമല്ല. പലർക്കും ഉള്ള ഒരു തെറ്റിദ്ധാരണയാണ് മരിച്ചുപോയവരെ സ്വപ്നം കാണുന്നത് ദോഷമായിട്ടുള്ള കാര്യമാണ്, എന്തോ സൂചനയാണ് അത് എന്നാണ്.
എന്നാൽ യഥാർത്ഥത്തിൽ ഇത് ദോഷകരമായിട്ടുള്ള കാര്യമൊന്നുമല്ല പലകാര്യങ്ങളെയും കുറിച്ച് നമുക്ക് മുന്നേ കൂട്ടി സൂചനകൾ നൽകുകയോ, അല്ലെങ്കിൽ എന്തെങ്കിലും പരിഹാരങ്ങൾ ചെയ്യാനുണ്ടോ എന്ന് ഓർമിപ്പിക്കാനോ ഒക്കെയാണ് ഇവർ കാണുന്നത്. നമ്മുടെ ഏറ്റവും അടുപ്പമുള്ള ബന്ധുക്കളെ നമ്മൾ സ്വപ്നത്തിൽ ചിരിച്ച മുഖത്തോടെയും ഒരുപാട് സന്തോഷത്തോടെയും ഉള്ള അവസ്ഥയിലാണ് കാണുന്നതെങ്കിൽ ഇത് ഒരു ശുഭ സൂചന തന്നെയാണ്. എന്നാൽ അവരെ ദുഃഖഭാവത്തിലോ അല്ലെങ്കിൽ ഏതെങ്കിലും വയ്യാത്ത അവസ്ഥയിലൊക്കെയാണ് കാണുന്നത് എന്നുണ്ടെങ്കിൽ ഇത് ഒരു ദുസൂചന തന്നെയാണ്. നമുക്ക് ഏതെങ്കിലും തരത്തിലുള്ള രോഗാവസ്ഥകൾ വരുന്നതിന്റെ മുൻ സൂചന ആയിരിക്കാം. അതുകൊണ്ടുതന്നെ ഓരോ സ്വപ്നങ്ങളും നമുക്ക് ചില സൂചനകൾ നൽകുന്നു എന്ന് വേണം മനസ്സിലാക്കാൻ.