ഒരു മനുഷ്യ ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് തോൾ. കൈകളെ ചലിപ്പിക്കുന്നതിന് ഏറ്റവും അത്യാവശ്യമായ ഒരു ഭാഗമാണിത്. മനുഷ്യൻ തന്റെ പ്രധാനമായും പ്രവർത്തികളെല്ലാം തന്നെ ചെയ്യുന്നത് കൈകൾ കൊണ്ടാണ്. എന്നതുകൊണ്ട് തന്നെ കൈകൾക്കൊപ്പം ഷോൾഡറിനും ഒരേ പ്രാധാന്യം അർഹിക്കുന്നു. അതുകൊണ്ടുതന്നെ ഷോൾഡറിന് ഉണ്ടാകുന്ന തകരാറുകൾ കൈകളുടെ പ്രവർത്തനത്തെ പൂർണമായും ബാധിക്കുന്നു. ഇന്ന് ഒരുപാട് പേർക്ക് കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ഷോൾഡറിന്റെതായ തകരാറുകൾ, പ്രശ്നങ്ങൾ, വേദനകൾ. ജീവിതരീതിയുടെ ഭാഗമായാണ് പലപ്പോഴും ഈ ഷോൾഡർ പെയിൻ ഉണ്ടാകുന്നത്. ഇതിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് നമ്മുടെ സ്ക്രീൻ ടൈം തന്നെയാണ്. ഇന്ന് ഓൺലൈൻ യുഗമാണ് എന്നതുകൊണ്ട് തന്നെ മൊബൈൽ ഫോണിലും കമ്പ്യൂട്ടറിൽ നോക്കിയിരിക്കുന്ന സമയം ഒരുപാട് കൂടിയിരിക്കുന്നു.
ഇത് ഒരേ രീതിയിൽ, ഒരുപാട് സമയം തുടരുന്നതുകൊണ്ട് ഷോൾഡറുകൾക്ക് സംഭവിക്കാൻ സാധ്യത വളരെ കൂടുതലാണ്. ഈ പ്രശ്നം കൊണ്ട് തന്നെ ഷോൾഡറിന്റെ ജോയിന്റുകൾ ഇടയ്ക്കിടെ തെന്നുന്നതായി കാണുന്നുണ്ട്. ഇത് താൽക്കാലികമായി പിടിച്ചിടുക എന്ന പ്രവർത്തി കൊണ്ട് പരിഹരിക്കാം. എങ്കിലും പൂർണ്ണമായും പരിഹരിക്കുന്നതിന് ഒരു കീ ഹോള്‍ സർജറി ആവശ്യമായി വരാറുണ്ട്. അതുപോലെതന്നെ എന്തെങ്കിലും ആക്സിഡന്റുകൾ സ്പോർട്സ് ഇഞ്ചുറികൾ എന്നിവയുടെ ഭാഗമായി എല്ലാം നീ ഷോൾഡർ പെയിൻ ഉണ്ടാകാം. അതുപോലെതന്നെ പ്രായമായ ആളുകളിലും ഇത് സാധാരണമായി കാണാറുണ്ട്. ഇതെല്ലാം ഒരു എംആർഐ സ്കാനിങിലൂടെ കണ്ടെതാനും, പരിപൂർണ്ണമായി തന്നെ പരിഹരിക്കാനാവുന്ന പ്രശ്നങ്ങൾ തന്നെയാണ്. അതുകൊണ്ടുതന്നെ ഷോൾഡറിന് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് ലക്ഷണങ്ങളിലൂടെ മനസ്സിലാക്കേണ്ടതാണ്.