പുരുഷന്മാർക്ക് മാത്രം കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് പ്രോസ്റ്റേറ്റ് രോഗം. പ്രോസ്റ്റേറ്റ്രോഗമെന്നാൽ, പുരുഷന്മാരുടെ ലൈംഗിക അവയവത്തിനു മുകൾഭാഗത്ത് ആയിട്ടുള്ള ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. ഈ ഗ്രന്ഥിക്ക് ഉണ്ടാകുന്ന തകരാറുകളെയാണ് പ്രോസ്റ്റേറ്റ് രോഗം എന്ന് പറയുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് സംഭവിക്കുന്ന വീക്കം, ശുക്ലത്തിന്റെ അഗ്രഭാഗത്ത് വരുന്ന പ്രശ്നങ്ങൾ,അതുപോലെ തന്നെ ലിംഗത്തിന്റെ വലുപ്പ കുറവ് എന്നിവയെല്ലാം പരിഹരിക്കുന്നതിന് പ്രോസ്റ്റേറ്റ് സംബന്ധമായ പ്രശ്നങ്ങൾക്കുള്ള ഹോസ്പിറ്റലുകളിൽ കാണിക്കേണ്ടതാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് വീക്കം സംഭവിക്കുമ്പോൾ ആളുകൾക്ക് മൂത്ര തടസ്സമുണ്ടാകുന്നതും സാധാരണയായി സംഭവിക്കുന്നതാണ്. ഇത് പരിഹരിക്കുന്നതിനായി തുടയുടെ സ്കിന്നിൽ ചെറിയ മുറിവ് ഉണ്ടാക്കി ഇതിലൂടെ ഒരു ട്യൂബ് പ്രോസ്റ്റേറ്റ് കടത്തിവിട്ട് നീര് വലിച്ചെടുത്തു കളയുന്നതാണ്. പ്രൊസ്റ്റേറ്റിൽ ഉണ്ടാവുന്ന തകരാറുകൾ ഒരു വ്യക്തിയുടെ ലൈംഗിക ശേഷിയെ തടസ്സപ്പെടുത്തുന്നു. ഇത് ഉദാരണക്കുറവും, ഇൻഫെർട്ടിലിറ്റിക്കും എല്ലാം വഴിയൊരുക്കുന്നു.
ഇന്ന് ലോകത്ത് ഇൻഫെർട്ടിലിറ്റി പ്രശ്നങ്ങൾ വളരെയധികം വർദ്ധിച്ചുവരുന്ന കാലമായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ലൈംഗിക അവയവങ്ങളെ കുറിച്ചുള്ള പഠനങ്ങളും വർദ്ധിക്കുന്നു. നമ്മുടെ ജീവിതരീതിയിൽ വന്ന ശ്രദ്ധക്കുറവും ആരോഗ്യകരമല്ലാത്ത മാറ്റങ്ങളുമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നതിന് ഇടയാക്കുന്നത്. അതുകൊണ്ടുതന്നെ നല്ല ഒരു ജീവിതരീതിയും, നല്ല ഭക്ഷണരീതിയും, നിരന്തരമായ വ്യായാമവും എല്ലാമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നതിനുള്ള മാർഗം. ഇങ്ങനെയെല്ലാം ശ്രദ്ധിച്ചിട്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായാൽ, ലക്ഷണങ്ങൾ കാണിക്കുമ്പോൾ തന്നെ ഒരു ഡോക്ടറെ കാണിക്കേണ്ടത് നിർബന്ധമാണ്.ഇന്ന് മോഡേൺ മെഡിസിൻ ഒരുപാട് പുരോഗമിച്ചത് കൊണ്ട് തന്നെ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ സംബന്ധിച്ചും പുരുഷന്റെ ലൈംഗിക അവയവത്തെക്കുറിച്ച് ഒരുപാട് പഠനങ്ങളും, അതിനനുസരിച്ച് ട്രീറ്റ്മെന്റ്കളും ലഭ്യമാണ്.