വെണ്ട കൃഷിക്ക് ഇടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് മാർബിൾ രോഗം. ഇലകളിൽ വരുന്ന കേടുപാടുകളെയാണ് ഇങ്ങനെ പറയുന്നത്. ഇതുമൂലം ചെടിയിൽ കായ്കൾ ഇല്ലാതെ വരുന്നു. ചെടി ആദ്യമേ കായ്ക്കും എങ്കിലും ചെറിയ കായ്കളും പിന്നീട് കായ്കൾ ഉണ്ടാകാത്ത അവസ്ഥയോ കാണാറുണ്ട്. ഇത്തരത്തിലുള്ള അവസ്ഥകളിൽ നിന്നും വെണ്ട ചെടിയെ രക്ഷിക്കുന്നതിനായി നമുക്ക് വീട്ടിൽ തന്നെ ചില പ്രയോഗങ്ങൾ ചെയ്യാം. വെണ്ടയ്ക്കു മാത്രമല്ല പയറിനും പടവലത്തിനും എല്ലാം ഇത് പ്രയോഗിക്കാവുന്നതാണ്. മിക്കപ്പോഴും വെണ്ടച്ചെടി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണിക്കുന്ന തന്നെ പ്രധാനകാരണം കാൽസ്യക്കുറവ് തന്നെയായിരിക്കും. അതുകൊണ്ടുതന്നെ കാഴ്ച കുറവ് പരിഹരിക്കുന്നതിനായി നമുക്ക് വെണ്ടയ്ക്ക പാല് ഒഴിച്ചു കൊടുക്കാം. പാല് നേരിട്ട് ഒഴിക്കുകയല്ല വേണ്ടത് ഒരു ഗ്ലാസ് പാലിന് ഒരു ഗ്ലാസ് വെള്ളം മിക്സ് ചെയ്ത് വെണ്ടയുടെ കടഭാഗത്ത് ഒഴിച്ചു കൊടുക്കാം.
അങ്ങനെ ചെയ്യുന്നത് പാലിലെ കാൽസ്യം വലിച്ചെടുത്ത് വെണ്ടച്ചേരി നല്ലപോലെ കായ്ക്കുന്നതിന് കാരണമാകുന്നു. അതുപോലെതന്നെ ഇത് ഇലകളിലും തണ്ടുകളിലും എല്ലാമാകുന്ന പോലെ ഒരു സ്പ്രേ ബോട്ടിൽ വച്ച് വെണ്ട ചെടിയിൽ മുഴുവനായി സ്പ്രേ ചെയ്തുകൊടുക്കാം. അതുപോലെതന്നെ ഇലപ്പുള്ളി രോഗത്തിന് തടയുന്നതിനായി. അര ലിറ്റർ വെള്ളത്തിൽ, അര സ്പൂൺ മഞ്ഞൾപ്പൊടിയും, അര സ്പൂൺ കായം പൊടിയും, അര സ്പൂൺ ബേക്കിംഗ് പൗഡർ കൂടി മിക്സ് ചെയ്തു ചെടികളിൽ സ്പ്രേ ചെയ്തുകൊടുക്കുന്നത് ഇലപുള്ളി രോഗം തടയാൻ സഹായിക്കുന്നു. ഇത്തരത്തിൽ വേണ്ട സമയങ്ങളിൽ ചെടികൾക്ക് നല്ല സംരക്ഷണം കൊടുക്കുകയാണെങ്കിൽ ഇവർ നല്ലപോലെ കായ്ക്കുകയും നല്ല വിളങ്കുകയും ചെയ്യുന്നു.