പ്രമേഹം ഇന്ന് ലോകമെമ്പാടുമുള്ള എല്ലാ വ്യക്തികൾക്കും എന്ന പോലെയുള്ള ഒരു രോഗാവസ്ഥയായി മാറിയിരിക്കുകയാണ്. പ്രമേഹം മറ്റു പല രോഗങ്ങളിലേക്കും, അതുപോലെതന്നെ കൂടുതൽ ക്രിട്ടിക്കൽ ആയ ഒരു ജീവിതശൈലേക്കും നമ്മെ എത്തിച്ചേർക്കാറുണ്ട്. പ്രമേഹം വന്ന് ചേർന്നാൽ പിന്നെ നമുക്ക് എല്ലാവിധ ഭക്ഷണങ്ങളും കഴിക്കുന്നതിനോ ഒന്നും സാധിക്കാതെ വരാറുണ്ട്. അതുകൊണ്ടുതന്നെ പ്രമേഹ നിയന്ത്രണത്തിന് ഏറ്റവും വലിയൊരു പ്രാധാന്യം നമ്മൾ ജീവിതത്തിൽ കൊടുക്കേണ്ടതുണ്ട്. പ്രമേഹം ഭക്ഷണക്രമീകരണത്തോടെ മാത്രമല്ല ഒപ്പം തന്നെ ചെയ്യുന്ന വ്യായാമങ്ങളും ഒരുപോലെ പ്രധാനപ്പെട്ട കാര്യമാണ്.ഏറ്റവും പ്രധാനം ഭക്ഷണക്രമീകരണം തന്നെയാണ് ഞാൻ കഴിക്കുന്നത് ഭക്ഷണത്തിലെ ഗ്ലൂക്കോസിന്റെ അളവും നമ്മൾ മനസ്സിലാക്കിയിരിക്കണം. മധുരവും ഒപ്പം തന്നെ കാർഗോ ഹൈഡ്രേറ്റ് ഇവയെല്ലാം ഭക്ഷണത്തിൽ നിന്നും പരമാവധിയും ഒഴിവാക്കി നിർത്തേണ്ടതും ഒരു പ്രമേഹ രോഗിയുടെ ജീവിതത്തിലെ അനിവാര്യമായിട്ടുള്ള കാര്യമാണ്. ചില വ്യായാമങ്ങളും ശീലമാക്കാം.
ഇതിനായി നമുക്ക് ചില യോഗമുറകൾ ചെയ്യാവുന്നതാണ്. ഇവ ചെയ്യുന്നത് നമ്മുടെ ചില സ്ട്രെസ്സ് കുറയ്ക്കുന്നതിനും സഹായകമാകാറുണ്ട്. കാലുകളും കൈകളും നല്ലപോലെ സ്ട്രെച്ചബിൾ ആക്കി വെച്ചുകൊണ്ട്, വയറ് ഉള്ളിലേക്ക് അമർത്തിപ്പിടിച്ചുകൊണ്ട്, കൈകൾ നിവർത്തി സാവധാനം കാലിലേക്ക് അല്ലെങ്കിൽ കാലിനടുത്ത് നിലത്തു മുട്ടിക്കുന്ന രീതിയിലേക്ക് അല്പം സമയം നിയന്ത്രിച്ചു നിർത്തുക. ഇത് പലതവണ തുടരുക. നിലത്ത് ഇരുന്നു കൊണ്ട് കാലുകൾ നീട്ടി വെച്ച് കൈകൾ കാലിന്റെ വിരലുകൾ മുട്ടിക്കുന്ന രീതിയിൽ ചെയ്യാവുന്നതാണ്. ഇരുഭാഗങ്ങളിലേക്കുമായി വക്രാസനം ചെയ്യുന്നതും നല്ലതാണ്. ഇത്തരത്തിലുള്ള മുറകൾ എല്ലാം ചെയ്യുന്നത് നിങ്ങളുടെ പ്രമേഹം എന്ന രോഗ അവസ്ഥയിൽ നിന്നും ഒപ്പം തന്നെ മാനസിക സമ്മർദ്ദത്തിൽനിന്നും ഒരു റിലാക്സേഷൻ ലഭിക്കുന്നു.