പണ്ടുകാലം മുതലേ നമ്മൾ കണ്ടുവന്നിട്ടുള്ള ഒന്നാണ് കാക്കയ്ക്ക് ബലി പിണ്ഡം വെക്കുന്ന രീതി. എന്നാൽ ബലി വക്കുന്നതു മാത്രമല്ല, കാക്കയ്ക്ക് ഭക്ഷണം നൽകുന്നത് എല്ലാംകൊണ്ടും നമ്മുടെ ജീവിതത്തിന് നല്ല കാര്യമാണ്. ഒരു തരത്തിൽ പറഞ്ഞാൽ ജീവിതത്തിന്റെ ശനിദോഷങ്ങൾ ഒഴിഞ്ഞു കിട്ടുന്നതിന് ഇത്തരത്തിൽ കാക്കയ്ക്ക് ഭക്ഷണം കൊടുക്കുന്നത് സഹായിക്കും. അതുപോലെ തന്നെ അന്നദാനത്തിന് തുല്യമായിട്ടാണ് കാക്കയ്ക്ക് ഭക്ഷണം കൊടുക്കുന്നത് കരുതപ്പെടുന്നത്. അതുപോലെതന്നെ കാക്കയ്ക്ക് ഭക്ഷണം കൊടുക്കുന്നതുകൊണ്ട് പിതൃക്കളുടെ അനുഗ്രഹം നമുക്ക് ലഭിക്കുന്നു. ആദ്യകാലങ്ങളിൽ എല്ലാം വീടിന്റെ അടുക്കളപ്പുറത്ത് ഒരു ഇലയോ അല്ലെങ്കിൽ പ്ലേറ്റിലോ പിതൃക്കൾക്ക് ഭക്ഷണം വിളമ്പി വയ്ക്കുന്ന രീതി ഉണ്ടായിരുന്നു. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ഒരു ഭാഗം പിതൃക്കൾക്ക് ലഭിക്കുന്ന എന്ന് ഇതുകൊണ്ട് സംതൃപ്തി അടയാറുണ്ട്. എന്നാൽ ഇന്ന് ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും പുതിയ തലമുറയ്ക്ക് അറിയുകയില്ല എന്നത് ഒരു ദുഃഖകരമായ കാര്യമാണ്.
ഏതെങ്കിലും തരത്തിൽ നമുക്ക് പിതൃദോഷം ഉണ്ടായിട്ടുണ്ട് എന്നുണ്ടെങ്കിൽ കാര്യം തടസ്സങ്ങളും എത്രയൊക്കെ അമ്പലങ്ങളിൽ പോയി പ്രാർത്ഥിച്ചാലും നമ്മുടെ ജീവിതം പച്ച പിടിക്കാത്ത രീതിയൊക്കെ ഉണ്ടാകാറുണ്ട്. ഇതിന്റെ കാരണം മിക്കപ്പോഴും പിതൃദോഷം തന്നെയായിരിക്കും. അതുകൊണ്ടുതന്നെ ഇനി മുതൽ എങ്കിലും ഇലയിലോ പ്ലേറ്റിലോ ഭക്ഷണവും ചിരട്ടയിൽ വെള്ളവും പിതൃക്കൾക്കായി കരുതിവയ്ക്കണം. ഭക്ഷണം കഴിക്കുന്നതിനു മുൻപേ ഇത് ചെയ്യണം, ഭക്ഷണത്തിനുശേഷം നമ്മുടെ എച്ചിൽ അല്ല ഇവർക്ക് നൽകേണ്ടത്. ഇങ്ങനെ ചെയ്യുന്നത് നമുക്കുള്ള പിതൃദോഷം മാറാനും, ഒപ്പം തന്നെ നമ്മുടെ സമ്പത്തും ഐശ്വര്യവും 100 മടങ്ങ് കുതിച്ചു വരുന്നതിനും കാരണമാകുന്നു.