ചീര വിളവെടുപ്പ് എന്ന് പറയുന്നത് ഒരുപാട് നാളുകൾ നീണ്ടുനിൽക്കുന്ന ഒരു കാര്യമാണ്. എന്നാൽ ചീരയുടെ ചെറിയ ചെടി നമ്മൾ പറിച്ചു നട്ടു പത്തു ദിവസത്തിനകം തന്നെ നല്ല രീതിയിൽ തന്നെ വിളവെടുക്കാൻ സാധിക്കും. ഇത് ഒന്നിടവിട്ട ദിവസങ്ങളിൽ ചെയ്യാനാകും എന്നതാണ് ഈ ചീര കൃഷിയുടെ ഏറ്റവും വലിയ പ്രത്യേകത. ചീര തന്നെ പലതരത്തിലാണ് ഇന്ന് നമുക്ക് കാണാനാവുക. പച്ച ചീര, ചുവന്ന ചീര, മയിൽപീലി ചീര എന്നിങ്ങനെ എല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു. ചീര പറിച്ച് നടുന്ന സമയത്ത് നല്ലപോലെ ചാല്കീറിയ മണ്ണിൽ എല്ലാം വളങ്ങളും മിക്സ് ചെയ്ത ശേഷം ഇതിലേക്ക് ആയിരിക്കണം ചീര ചെടികൾ പറിച്ചു നടേണ്ടത്. ഇത്തരത്തിൽ പറിച്ചു നടന്നത് വേരിന് കൂടുതൽ കരുത്ത് കിട്ടുന്നതിന് സഹായകമാകുന്നു. പറിച്ച് നട്ട ശേഷം ഇതിനെ ക്യൂമിക്ക് മിക്സ് ചെയ്ത വെള്ളം ഒഴിച്ചു കൊടുക്കാം.
ഇതിന്റെ മണ്ണിൽ ആട്ടിൻ കാട്ടമോ, കോഴിക്കാട്ടമോ മിക്സ് ചെയ്ത് കൊടുക്കുകയാണെങ്കിൽ കൂടുതൽ ആരോഗ്യത്തോടെ വളരുന്നതിന് സഹായകമാകുന്നു. ഒപ്പം തന്നെ ഡോളോ മിറ്റും ഇട്ടുകൊടുക്കേണ്ടതാണ്. പറിച്ച് നട്ട ആദ്യ ദിവസങ്ങളിൽ നേരിട്ട് കൊള്ളാതിരിക്കാൻ മൂന്നുദിവസം എങ്കിലും ശ്രദ്ധിക്കുക. ഇതിന് നല്ലപോലെ വെള്ളവും ഇടയ്ക്കിടെ ചാണക സ്ലറികളും ഒഴിച്ചു കൊടുക്കാവുന്നതാണ്.ഒപ്പം തന്നെ ഗോമൂത്രവും ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്. അതുപോലെതന്നെ ചീര മുറിച്ചെടുക്കുന്ന സമയത്ത് ഒന്നോ രണ്ടോ ചില്ലകൾ അവിടെ നിർത്തിയതിനുശേഷം ബാക്കി മാത്രം മുറിച്ചെടുക്കുക. മുറിച്ചെടുത്ത് അന്നുതന്നെ ഇവയ്ക്ക് വളമായി സ്ലറികൾ ഒഴിച്ചുകൊടുക്കേണ്ടതും അത്യാവശ്യമാണ്.ഇത്തരത്തിൽ നല്ലപോലെ അടിവളങ്ങളും ക്യുമിക്കും എല്ലാം ചെയ്തു കഴിഞ്ഞാൽ നല്ല രീതിയിൽ തന്നെ ചീര വിളവെടുക്കാം.