ഒരു വീടിന്റെ ഐശ്വര്യം നമ്മൾ ഏറ്റവും ആദ്യം മനസ്സിലാക്കുന്നത് വീടിന്റെ പുറം മോഡിയിൽ നിന്ന് തന്നെയാണ്. ഈ സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യമെന്ന് പറയുന്നത് വീടിന് ചുറ്റുമുള്ള ചില ചെടികളാണ്. ഇതുതന്നെയാണ് നമ്മുടെ വീടിന്റെ ഐശ്വര്യത്തിനും ചിലപ്പോഴൊക്കെ കാരണമായി തീരുന്നത്. വീടിന്റെ വാസ്തു മാത്രമല്ല വീടിന് ചുറ്റുമുള്ള ചെടികളും നമ്മുടെ സമ്പത്തും ഐശ്വര്യത്തിനും എല്ലാം കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ വീടിന്റെ ഏതൊക്കെ ഭാഗത്ത് ഏതൊക്കെ വയ്ക്കാം എന്ന് നമ്മൾ അറിഞ്ഞിരിക്കണം. ഇത്തരത്തിൽ വീടിന്റെ വടക്ക് പടിഞ്ഞാറെ മൂലയ്ക്ക് നമ്മൾ വെച്ചു പിടിപ്പിക്കേണ്ട ഒരു മരമാണ് ആര്യവേപ്പ്. ലക്ഷ്മി സാന്നിധ്യം ഒരുപാട് ഉള്ള ഒരു മരമാണ് ഇത്. പടിഞ്ഞാറെയും മൂല എന്ന് പറയുന്നത് വായുകോൺ ആണ്.
അതുകൊണ്ടുതന്നെ ഏറ്റവും ആരോഗ്യകരമായ വായു ആ ഭാഗത്ത് നിന്നും വരുന്നതിന് ഈ ആര്യവെപ്പും ഒരു കാരണമാകുന്നു. ഈശ്വരാനുഗ്രഹം ഉള്ള മണ്ണിൽ മാത്രമാണ് ആര്യവേപ്പ് പിടിച്ചു കിട്ടുകയുള്ളൂ. നിങ്ങളുടെ മണ്ണിൽ പിടിച്ചു എന്നുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിലും മണ്ണിലും ഈശ്വരാനുഗ്രഹം ഉണ്ട് എന്ന് വേണം മനസ്സിലാക്കാൻ. അതുപോലെ തന്നെയാണ് തെക്ക് കിഴക്കേ മൂലയിൽ ദേവി സാന്നിധ്യം ഒരുപാട് ഉള്ളതുകൊണ്ട് തന്നെ ഈ ഭാഗത്ത് മുള, മന്ദാരം എന്നീ ചെടികൾ വെച്ചുപിടിപ്പിക്കുന്നതിന് ഉത്തമമാണ്. വടക്കുഭാഗത്ത് തുളസി, മഞ്ഞള്‍ എന്നിവയെല്ലാം നടുന്നതും ഉത്തമമാണ്. ഈ വടക്ക് ഭാഗത്തെ കുപേരദിക്ക് എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ വീട്ടിലേക്കുള്ള സമ്പത്തും ധനവും എല്ലാം കടന്നുവരുന്നത് ഈ ഭാഗത്തിലൂടെ ആയിരിക്കും.