പ്രായമായ പ്രത്യേകിച്ച് പുരുഷന്മാരിൽ കാണുന്ന ഒരു രോഗാവസ്ഥയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ രോഗാവസ്ഥകൾ. പ്രൊസ്റ്റേറ്റ്ഗ്രന്ധിയിലെ ഈ പ്രശ്നം മൂലം മൂത്ര തടസ്സമോ ഇത്തരത്തിലുള്ള ഏതെങ്കിലും മൂത്രനാളി സംബന്ധമായ രോഗാവസ്ഥകൾ വന്നുചേരാം. മൂത്ര നാളിയുടെ താഴെയായി കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് പ്രൊസ്റ്റേറ്റ് ഗ്രന്ഥി. പുരുഷന്മാരുടെ ശരീരത്തിലെ ആവശ്യമായ ഹോർമോണുകൾ ഉണ്ടാക്കുന്നതിനാണ് ഈ ഗ്രന്ഥി പ്രവർത്തിക്കുന്നത്. 40 വയസ്സിന് ശേഷം ഈ ഗ്രന്ഥി വലുതാകാൻ തുടങ്ങും. ഇത് വലുതാകുന്നത് മൂലം മൂത്രം പോകുന്ന കനാൽ ചുരുങ്ങിപ്പോകുന്നു. ഇതാണ് മൂത്ര തടസ്സം ഉണ്ടാകാനുള്ള കാരണം. മിക്കവാറും 50 വയസ്സിനുശേഷം എല്ലാ പുരുഷന്മാർക്കും ഉണ്ടാകുന്ന ഒരു അവസ്ഥയാണിത്. എല്ലാവർക്കും ഇതിനെ ചികിത്സ ആവശ്യമില്ല. രോഗലക്ഷണങ്ങളായി കാണിക്കുന്നതിന്, അല്ലെങ്കിൽ ക്യാൻസർ പോലുള്ളവയിലേക്ക് മാറിയിട്ടുണ്ടെങ്കിലും മാത്രമാണ് ഇതിന് ചികിത്സ ആവശ്യമായിട്ടുള്ളത്. എപ്പോഴും ക്യാൻസർ അല്ലാത്ത തരത്തിൽ തന്നെയുള്ള വീക്കമാണ് ഈ ഗ്രന്ഥിക്ക് കാണാറുള്ളത്.
അതുകൊണ്ടുതന്നെ സർജറി ഒന്നും ആവശ്യമായി വരാറില്ല. ലോക്കൽ അനസ്തേഷ്യ വഴി തന്നെ ഇതിന് ആവശ്യമായ ട്രീറ്റ്മെന്റ് ചെയ്യാവുന്നതാണ്. മരുന്നുകളുടെ ഉപയോഗം കൊണ്ട് ശരിയായില്ല എന്നുണ്ടെങ്കിൽ മാത്രമാണ് ചെയ്യുന്നത്. ചെയ്യുന്നത് തുടയിൽ ചെറിയ മുറിവ് ഉണ്ടാക്കി ഇവിടെ തരിപ്പിച് ഇതിലൂടെ ഒരു ട്യൂബ് കയറ്റിക്കൊണ്ട് ഇതിലെ വീക്കം വലിച്ചു കളയുകയും, ഇതുവഴി മൂത്രനാളിയിൽ വന്ന തടസ്സം മാറുകയും മൂത്ര തടസ്സം മാറിക്കിട്ടുകയും ചെയ്യുന്നു.അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള എന്തെങ്കിലും ലക്ഷണങ്ങൾ കാണുമ്പോൾ ഉടൻതന്നെ ഡോക്ടേഴ്സ് സമീപിക്കുകയും, നിങ്ങളുടെ പ്രശ്നങ്ങൾ തുറന്നു പറയുകയും ചെയ്യുകയാണ് വേണ്ടത്.