വീട്ടിൽ ഒരുപാട് പച്ചക്കറി തൈകൾ ഉണ്ടാകും. പലപ്പോഴും മുരടിച്ചു നിൽക്കുന്നതും അല്ലെങ്കിൽ വളർച്ചക്കുറവായി നിൽക്കുന്നത് അതുപോലെതന്നെ ഇലകളും തണ്ടും നല്ലപോലെ പുഷ്ടിയോടെ നിൽക്കുന്നുണ്ടെങ്കിലും പൂക്കൾ ഉണ്ടാകത്ത അവസ്ഥയും കാണാറുണ്ട്. അതുപോലെ ചെടികളുടെ ഇലകൾ മഞ്ഞളിക്കുന്ന അവസ്ഥയാണ് എന്നുണ്ടെങ്കിൽ പച്ച ചാണകത്തിന്റെ തെളിവെള്ളം എടുത്ത് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്ന സമയത്ത് ചെടികളിലും മറ്റും ഒളിഞ്ഞിരിക്കുന്ന ചെറിയ ജീവികളെ പുറത്ത് ചാടിക്കാൻ സാധിക്കും. ഇതുവഴി കേട്പാടുകൾ ഉണ്ടാകുന്ന അവസ്ഥകൾ മാറി കിട്ടും. ഇത് എല്ലാ ചെടികളിലും പരീക്ഷിക്കാവുന്ന ഒരു കാര്യമാണ്. അതുപോലെ തന്നെ കുമ്മായത്തിന് തുല്യമായ അതേ ഗുണങ്ങൾ ഉള്ള ഒന്നാണ് മുട്ട തൊണ്ട്.
മണ്ണിനെ കൂടുതൽ സമ്പുഷ്ടമാക്കുന്നതിന് മൊട്ടത്തൊണ്ട് സഹായിക്കുന്നു. പുളിച്ച കഞ്ഞിവെള്ളത്തിന് മണ്ണിൽ പുതിയ ജീവാണുകളെ ഉണ്ടാക്കാൻ ശേഷിയുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ ഇവ രണ്ടും കൂടിയുള്ള മിശ്രിതം മണ്ണിനെ ഒരുപാട് ഗുണകരമാണ്. മണ്ണിന്റെ ജൈവ അംശം കൂട്ടുന്നതിനായി നമുക്ക് ഇതുകൊണ്ടുള്ള ഒരു മിശ്രിതം ഉപയോഗിക്കാം. ഇതിനായി രണ്ടു മുട്ടത്തൊണ്ട് മിക്സിയുടെ ജാറിൽ നല്ലപോലെ പൊടിച്ചെടുക്കുക. ഒരു ഗ്ലാസ് കഞ്ഞിവെള്ളം ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് ഇതിലേക്ക് മുട്ടത്തൊണ്ട് പൊടിച്ചത് ഇട്ടുകൊടുക്കാം. ഇത് രണ്ടും നല്ലപോലെ ഇളക്കി ചേർത്ത് എല്ലാം ശരികൾക്കും മണ്ണിൽ ഒഴിച്ച് കൊടുക്കാവുന്നതാണ് മണ്ണിന്റെ ഗുണം വർദ്ധിപ്പിക്കുന്നതിനും, അതുവഴി ചെടികൾക്ക് കൂടുതൽ ആരോഗ്യകരമായി വളരുന്നതിനും സാഹചര്യമുണ്ടാകും. ഈ രണ്ട് മാർഗ്ഗങ്ങളും നമുക്ക് ചെടികളിൽ സ്ഥിരമായി പരീക്ഷിക്കാവുന്നതാണ്.