നമ്മളെപ്പോഴും മിക്കവാറും കൃഷി ചെയ്യാൻ തിരഞ്ഞെടുക്കുന്ന ഒന്നായിരിക്കും പയർ. മിക്കപ്പോഴും അധികം പരിചരണം ഒന്നും വേണ്ട എന്ന രീതിയിലാണ് ഇതിനെ തിരഞ്ഞ് എടുക്കാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ നല്ല രീതിയിൽ പരിചരിക്കുകയാണെങ്കിൽ 100 മേനി വിളവ് തന്നെ പയർ നൽകാറുണ്ട്. ഇത്തരത്തിൽ പയർ നൂറുമേനി വിളവ് നൽകുന്നതിനായി പയറിന് ചെയ്തുകൊടുക്കാവുന്ന ഒരു വലിയ പരിചരണമാണ് ഉണക്ക മത്തി ഉപയോഗിച്ചുകൊണ്ട്. ഉണക്ക മത്തി അല്ല നിങ്ങൾക്ക് ലഭിക്കുന്നത് എന്നുണ്ടെങ്കിൽ പച്ച മത്തി ആണെങ്കിൽ കൂടിയും അല്പ്പം ദിവസം കല്ലുപ്പിൽ ഇട്ടു വെച്ചാൽ മതിയാകും. ഇത് ഉപയോഗിക്കാം അല്ലെങ്കിൽ ഉണക്ക മീൻ നേരിട്ട് വാങ്ങി ഉപയോഗിക്കാം. ഉണക്കമീനാണ് ഉപയോഗിക്കുന്നത് എന്നുണ്ടെങ്കിൽ ഒരു മീനെ ആറുമണിക്കൂറെങ്കിലും.
വെള്ളത്തിലിട്ട് കുതിർത്ത് ഉപയോഗിക്കണം ഇല്ല മീനിന്റെ തല മാത്രമായിട്ടാണ് ഉപയോഗിക്കുന്നത് എന്നുണ്ടെങ്കിൽ രണ്ടോ മൂന്നോ തല. ഇത് ആറുമണിക്കൂറെങ്കിലും വെള്ളത്തിലിട്ട് കുതിർത്തിയിരിക്കണം. ശേഷം ഈ വെള്ളം കളഞ്ഞതിനുശേഷം വീണ്ടും ഇത് ഒരു ദിവസം മുഴുവനായും ഒരു ലിറ്റർ വെള്ളത്തിലിട്ടിരിക്കണം. ഇങ്ങനെ നല്ലപോലെ കുതിർന്ന ശേഷം ഇനി ആ വെള്ളത്തിൽ തന്നെ നല്ലപോലെ കൈകൊണ്ട് ഞെരടി ഉടച്ചെടുക്കണം. ഇത് അരിച്ച് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി പയർ ചെടിയിൽ നല്ലപോലെ സ്പ്രേ ചെയ്തു കൊടുക്കാം. ഇത് ആഴ്ചയിൽ ഒരു ദിവസമെങ്കിലും ചെടികളിൽ ചെയ്ത് കൊടുക്കാവുന്നതാണ്. ഇത് ചെയ്യുന്നത് മൂലം പയറു ചെടിയിൽ വരുന്ന ചാഴി ശല്യം പൂർണമായും ഒഴിവാക്കാൻ സാധിക്കുന്നു.