പല ആളുകൾക്കും ബുദ്ധിമുട്ടായി അനുഭവപ്പെടുന്ന ഒരു കാര്യമാണ് കുടവയർ എന്നത്. എന്നാൽ മിക്കപ്പോഴും ഈ വയറ് ചിലപ്പോൾ ഭക്ഷണത്തിൽ നിന്നും രൂപപ്പെട്ടത് ആകണമെന്നില്ല. ചിലപ്പോൾ ചില രോഗാവസ്ഥയുടെ ഭാഗമായും ഇത്തരത്തിൽ വയർ ഉണ്ടാകാൻ ഇടയുണ്ട്. അതുകൊണ്ടുതന്നെ ഏതുതരത്തിലുള്ള വയറാണ് നിങ്ങൾക്കുള്ളത് എന്ന് മനസ്സിലാക്കിക്കൊണ്ടു വേണം എപ്പോഴും ഒരു വ്യായാമം എന്ന അവസ്ഥയിലേക്ക് എടുത്തുചാടേണ്ടത്. വ്യായാമം എപ്പോഴും ശരീരത്തിന് ഉചിതം ആയിട്ടുള്ള ഒരു കാര്യമാണ്. എന്നിരുന്നാൽ കൂടിയും നമ്മൾ തിരിച്ചറിയേണ്ട ചില കാര്യങ്ങളുണ്ട്. ഒരു രോഗാവസ്ഥയല്ല എന്നുണ്ടെങ്കിൽ നമുക്ക് എത്ര വേണമെങ്കിലും കഠിനമായ വ്യായാമവും ചെയ്യാവുന്നതാണ്. അല്ല രോഗാവസ്ഥയാണോ എന്ന് സംശയമുണ്ട് എന്നുണ്ടെങ്കിൽ ഒരു സ്കാനിങ്ങിലൂടെയും മറ്റും ഇത് തിരിച്ചറിഞ്ഞശേഷം നല്ല ഡയറ്റിലേക്ക് വ്യായാമത്തിലേക്ക് പോകാം.
ചില ശരീരത്തിന്റെ ഭാഗങ്ങളിലുള്ള വ്യത്യാസങ്ങൾ കൊണ്ട് തന്നെ രോഗാവസ്ഥയാണോ എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. വയറിൽ തന്നെയാണെങ്കിലും താഴേക്ക് തൂങ്ങി കിടക്കുന്ന വൈറലാതെ മുകളിലേക്ക് ഉയർന്ന രീതിയിലുള്ള ഉരുണ്ട വയറാണ് എന്നുണ്ടെങ്കിൽ മിക്കപ്പോഴും ഇത് ലിവർ സംബന്ധമായ ചില പ്രശ്നങ്ങൾ കൊണ്ടായിരിക്കാം. അതുപോലെതന്നെ കോർട്ടിസോളിന്റെ വ്യതിയാനം കൊണ്ടും ഇത്തരത്തിൽ വയറിനെ വലിപ്പം കൂടി വരാം. മറ്റൊന്നാണ് വയറിനകത്ത് മുഴ ഉണ്ടെങ്കിലും വയറിന്റെ വലിപ്പം വർധിക്കാൻ ഇടയുണ്ട് എന്നത്. അതുകൊണ്ടുതന്നെ ആദ്യമേ ശാരീരികമായി പ്രശ്നങ്ങൾ ഒന്നുമില്ല എന്ന് തിരിച്ചറിവോടെ ആയിരിക്കണം, ശരീരഭാരം കുറയ്ക്കാനും ഡയ്‌റ്റിലേക്കും എല്ലാം പോകേണ്ടത്. ഏതു ഭക്ഷണമായാലും അമിതമായി കഴിക്കുന്നതാണ് എപ്പോഴും ശരീരത്തിന് ദോഷകരം. അതുകൊണ്ടുതന്നെ ചോറു നിർത്തി ചപ്പാത്തിയാക്കി എന്നതിനെ അർത്ഥം ഒന്നുമില്ല.