തെങ്ങിൻ തൈകൾ നടുന്ന സമയത്തും അതുപോലെതന്നെ തെങ്ങിന് കൊടുക്കേണ്ട പരിചരണം കുറിച്ച് നമുക്ക് നല്ലപോലെ അറിവുണ്ടായിരിക്കേണ്ടതാണ്. ഏകദേശം ഒരു ഫെബ്രുവരി മാർച്ച് ആ സമയങ്ങളിൽ അയക്കണം തെങ്ങിൻ തൈ നടാനായി തിരഞ്ഞെടുക്കേണ്ടത്. അതുപോലെതന്നെ വളർന്ന തെങ്ങുകൾക്ക് തടമെടുക്കേണ്ടതും വളപ്രയോഗം നടത്തേണ്ടതും ഈ സമയങ്ങളിൽ തന്നെയായിരിക്കണം. മഴക്കാലമാകുമ്പോഴേക്കും തെങ്ങുകൾക്ക് നല്ലപോലെ വേര് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ആ സമയത്തിനേക്കാളും കുറച്ച് മാസങ്ങൾക്കു മുൻപ് തന്നെ നടമെടുത്ത് വളപ്രയോഗം എല്ലാം ചെയ്യേണ്ടത് അത്യാവശ്യമായിട്ടുള്ള കാര്യമാണ്. തെങ്ങിൻ തൈകൾ നടുന്ന സമയത്ത് നല്ലപോലെ ആഴത്തിലുള്ള കുഴികൾ എടുക്കേണ്ടതാണ്.
കുഴിയിൽ നിന്നും അല്പം മണ്ണെടുത്ത് ഇതിലേക്ക് ചകിരി കമ്പോസ്റ്റ് മിക്സ് ചെയ്ത്, ഡോളോ മീറ്റും, വേപ്പിൻ പിണ്ണാക്കും, എല്ലുപൊടിയും എല്ലാം ചേർത്ത് മണ്ണിലേക്ക് തൈ നടാവുന്നതാണ്. അതുപോലെതന്നെ തെങ്ങിനെ തടമെടുക്കുന്ന സമയത്തും പ്രത്യേകം ശ്രദ്ധിക്കണം. മരത്തിൽ നിന്നും ഒന്നര അടി അകലമുള്ള രീതിയിൽ തടം പോരേണ്ടതാണ്. ഇത്തരത്തിൽ തടം കൊരിയശേഷം ഇതിലേക്ക് കുമിക്സ്റ്റർ എന്ന വളം ഒരു ബക്കറ്റ് വെള്ളത്തിൽ മിക്സ് ചെയ്ത് ഒഴിച്ചു കൊടുക്കുന്നതും തെങ്ങിനെ നല്ലപോലെ വേര് പിടിക്കുന്നതിനും, മച്ചിങ്ങ കൊഴിയുന്നതിനും, കായ് ഫലം കൂടുന്നതിനും എല്ലാം പരിഹാരമാണ്. ഇത്തരത്തിൽ തെങ്ങിനെ നല്ലപോലെ ശ്രദ്ധ കൊടുത്താൽ മാത്രമാണ് നല്ലപോലെ തേങ്ങയും മറ്റും നമുക്ക് ലഭിക്കുന്നുള്ളൂ. അതുപോലെതന്നെ തെങ്ങിന്റെ മഴക്കാല പരിചരണത്തെക്കുറിച്ച് വേനൽക്കാല പരിചരണത്തെ കുറിച്ചുള്ള നമ്മൾ നല്ലപോലെ അറിഞ്ഞിരിക്കണം. മച്ചിങ്ങ കഴിയുന്ന ഒരു നല്ല പരിഹാരമാണ് കുമിക്സ്റ്റർ.