ശരീരഭാരം എന്നത് പലർക്കും പലപ്പോഴും ബുദ്ധിമുട്ടായി അനുഭവപ്പെടുന്ന ഒരു കാര്യമാണ്. എന്നാൽ ശരീരം തടിയില്ലാത്ത ആളുകൾ ആണെങ്കിലും കുടവയർ ഉള്ള ആളുകളെയും നമുക്ക് കാണാനാകും. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ എല്ലാം വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് പല കാര്യങ്ങളും ഉണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണക്രമീകരണവും വ്യായാമങ്ങളും. ആദ്യകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് നമുക്ക് മിക്കവർക്കും ഇരുന്നുകൊണ്ടുള്ള ജോലികളാണ് അധികവും ഉള്ളത്. അതുകൊണ്ട് തന്നെ ശരീരത്തിന് വ്യായാമമില്ല എന്നുള്ളത് ഒരു വലിയ പ്രശ്നമാണ്. എന്നതുകൊണ്ട് തന്നെ ഇരുന്നുകൊണ്ട് ചെയ്യാവുന്ന പല വ്യായാമങ്ങൾ നമുക്ക് ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ്. അതിനോടൊപ്പം തന്നെ നല്ല രീതിയിലുള്ള ഡയറ്റും ഫോളോ ചെയ്യേണ്ടതാണ്. കഴിക്കുന്ന ഭക്ഷണത്തെ പരമാവധിയും കൺട്രോളിൽ വരുത്തുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്.
നല്ല ഡയറ്റുകളും ഇതിനായി തിരഞ്ഞെടുക്കാം. ഏറ്റവും ഉചിതമായത് ഇന്റർമിറ്റൻ ഫാസ്റ്റിംഗ് ആണ്. അതോടൊപ്പം തന്നെ കാർബോ ഡയറ്റുകളും ഉത്തമം. വറുത്തതും പൊരിചതുമായ ഭക്ഷണപദാർത്ഥങ്ങൾ പരമാവധിയും ഒഴിവാക്കാൻ ശ്രമിക്കുക. ഏറ്റവും പ്രധാനമായും വേണ്ട എന്ന് ഭക്ഷണം നിയന്ത്രിക്കാൻ മാത്രമല്ല മനസ്സിനെ ഇതിനായി ഒരുക്കുക എന്നതാണ്. മാനസികമായി നമ്മൾ ഇതിനായി ഒരുങ്ങിയിട്ടുണ്ടെങ്കിൽ മാത്രമാണ് ശാരീരികമായി നമുക്ക് ഇതിനായി പ്രവർത്തിക്കാൻ സാധിക്കും. ധാരാളമായി വെള്ളം കുടിക്കുക എന്നത് അത്യാവശ്യം ആണ്. രാവിലെ ഉണർന്നയുടെ രണ്ടോ മൂന്നോ ഗ്ലാസ് ഇളം ചൂടുവെള്ളം കുടിക്കുന്നത് ഏറ്റവും നല്ല കാര്യമാണ്. അതുപോലെതന്നെ വൈറ്റ് പോയ്‌സനായ പഞ്ചസാര, മൈദ, ചോറ് എന്നിങ്ങനെയുള്ളവ ഒഴിവാക്കിയാലും നമുക്ക് നല്ല ഒരു ശരീരം ലഭിക്കും.