വാർദ്ധക്യം എന്നത് എപ്പോഴും വളരെ രോഗാതുരമാണ്. ശരീരവേദനയും ഓർമ്മക്കുറവും അതുപോലെതന്നെ പ്രമേഹവും മറ്റു രോഗങ്ങളും ഒരുപോലെ ശരീരത്തിന് ബാധിക്കാൻ ഇടയുള്ള സമയമാണ് വാർദ്ധക്യം. എന്നാൽ ഇന്ന് വാർദ്ധക്യത്തിൽ കാണേണ്ട പല രോഗാവസ്ഥകളും 30 കഴിയുമ്പോൾ തന്നെ ശരീരത്തിൽ ബാധിക്കുന്നതായി കാണുന്നു. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതരീതിയും ഭക്ഷണരീതിയും തന്നെയാണ്. ഇത്തരത്തിൽ ഹെൽത്തി അല്ലാത്ത ഒരു ജീവിതശൈലി കൊണ്ട് നമ്മുടെ ശരീരത്തിന് മാത്രമല്ല പ്രകൃതിയിലും പലതരത്തിലുള്ള മാറ്റങ്ങൾ വന്നിരിക്കുന്നു.ഈ മാറ്റങ്ങൾ വീണ്ടും നമ്മൾ ശരീരത്തെ നെഗറ്റീവ് ആയി ബാധിക്കുന്നുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളാണ് നമ്മുടെ ശരീരത്തിന് പെട്ടെന്ന് തന്നെ വാർദ്ധക്യം എന്ന അവസ്ഥയിലേക്കും എത്തിച്ചിരിക്കുന്നത്. ശരീരം ഓരോ പുതിയ കോശങ്ങൾ ഉണ്ടാക്കുകയും പഴയ കോശങ്ങൾ നശിപ്പിക്കുകയും ചെയ്യുക എന്ന പ്രവർത്തി ഓരോ മിനിറ്റിലും ചെയ്തുകൊണ്ടിരിക്കുന്നു.
എന്നാൽ പ്രകൃതിയിൽ നിന്നും ചില ടോക്സിനുകൾ ശരീരത്തിൽ പ്രവേശിക്കുക വഴി ഈ കോശങ്ങൾ പുതുതായി ഉല്പാദിപ്പിക്കപ്പെടാതെ വരുന്നു. ഒപ്പം തന്നെ ശരീരത്തിൽ പ്രമേഹം പോലുള്ള മറ്റ് പല ഓട്ടോ ഇമ്മ്യൂൺ ഡിസീസുകളും വരുന്നതിന് കാരണമായി തീരുകയും ചെയ്യുന്നു. ഏറ്റവും ഹെൽത്തി ആയി ഭക്ഷണം കഴിക്കുന്ന ഒരു വ്യക്തിക്ക് തന്നെ 50 വയസ്സ് വരെയാണ് ശരീരത്തിന്റെ നല്ല ആരോഗ്യകാലം.നാം കഴിക്കുന്ന ചില ഭക്ഷണത്തിലെ ചില ഘടകങ്ങൾ നമ്മുടെ ശരീരത്തിന്റെ പ്രായാധിക്യം വളർത്തുന്നതിന് കാരണമായി മാറാറുണ്ട്. ശരീരത്തിന്റെ ഓരോ കോശങ്ങളുടെയും ബാലൻസ് നിലനിർത്തുന്ന ചില ഘടകങ്ങൾ നശിപ്പിക്കുന്നതും വാർദ്ധക്യം തീർക്കുന്നു.