എല്ലാവർക്കും ആഗ്രഹമുള്ള ഒരു കാര്യമാണ് നല്ല സമ്പത്തോട് കൂടി എല്ലാ ഇഷ്ടങ്ങളും സാധിച്ചു കൊണ്ട് നല്ല രീതിയിൽ ജീവിക്കണം എന്നുള്ളത്. ഇതിനുവേണ്ടി പ്രാർത്ഥിക്കുന്നവരും തീരെ കുറവല്ല. പണം എന്നത് എല്ലാ കാര്യങ്ങൾക്കും ആവശ്യമായ ഒന്ന് ആയതുകൊണ്ട് തന്നെ കൂടുതൽ പണം ഉണ്ടാക്കുന്നതിനു വേണ്ടി കൂടുതൽ അധ്വാനിക്കുന്നവരാണ് നമ്മിൽ മിക്കവരും. എന്നാൽ എത്ര തന്നെ പണം ഉണ്ടാക്കിയാലും അത് വീട്ടിൽ സേഫായിട്ടിരിക്കാത്ത ആളുകളും, മുഴുവൻ പണവും ചെലവായി പോകുന്ന രീതിയിലുള്ള ആളുകളും ഉണ്ട്. എന്നാൽ നമ്മുടെ വീട്ടിൽ സമ്പത്ത് കുമിഞ്ഞു കൂടുന്നതിനും അത് നമുക്ക് ഏറ്റവും ഉപകാരപ്രദമായ മാറുന്നതിനുമായി നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട് . വാസ്തു മാത്രമല്ല വസ്തുവിനോടൊപ്പം തന്നെ നാം വീട്ടിൽ വച്ചുപിടിപ്പിക്കേണ്ട ചില ചെടികളും ഉണ്ട്. എന്നാൽ ഈ ചെടികൾ കൃത്യമായ സ്ഥാനത്തു തന്നെയായിരിക്കണം നടേണ്ടത്.
ഇല്ലെങ്കിൽ ദോഷകരമായി മാറാനും സാധ്യത കൂടുതലാണ്. ഏറ്റവും പ്രധാനപ്പെട്ട ഒരു ചെടിയാണ് ചെമ്പരത്തി. ചെമ്പരത്തിൽ തന്നെ ചുവന്ന അഞ്ചിതളുള്ള ചെമ്പരത്തിയാണ് ദേവിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഭദ്രകാളിയുടെ അർച്ചനയ്ക്ക് വേണ്ടി ഈ ചെമ്പരത്തിപ്പൂവ് സമർപ്പിക്കുകയാണെങ്കിൽ നമ്മുടെ ഏത് ആഗ്രഹങ്ങളും സഫലമാക്കി തരുന്നു. ഏതു ദർശനത്തിലേക്കുള്ള വീടുകൾ ആണെങ്കിലും വീടിന്റെ പ്രധാന വാതിലിന്റെ വലതുഭാഗത്ത് ഒരു മൂട് ചെമ്പരത്തി വെച്ച് പിടിപ്പിക്കുന്നത് വീട്ടിൽ എല്ലാ വിധത്തിലുള്ള ഐശ്വര്യങ്ങൾ നിറയുന്നതിനും സമ്പത്ത് കുമിഞ്ഞു കൂടുന്നതും സഹായകമാകുന്നു. അതുകൊണ്ട് ഇന്ന് തന്നെ വീടിന്റെ വലതുഭാഗത്ത് ഒരു മൂഡ് ചെമ്പരത്തി വെച്ച് പിടിപ്പിക്കാം.