ചെടികൾക്ക് നിറയെ കായ്ക്കുന്നതിനും പൂക്കുന്നതിനും ആയി നല്ലപോലെ വളം നൽകേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഇതിനാക്കലുകൾ ഇല്ലാത്ത വളങ്ങൾ തന്നെ ചേർക്കേണ്ടതും ഉചിതമായിട്ടുള്ള കാര്യമാണ്. ഉത്തരത്തിൽ ഒരു നല്ല കമ്പോസ്റ്റ് ഉണ്ടാക്കുന്നതിനായി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതും കടകളിൽ നിന്നും മേടിക്കാൻ കിട്ടുന്നതുമായ ചകിരി ചോറ് മാത്രം മതിയാകും. ചകിരിച്ചോറ് ഒരിക്കലും നേരിട്ട് ചെടികൾക്ക് കീഴിൽ ഇട്ടു കൊടുക്കാൻ പാടുള്ളതല്ല. ഇത് ചെടികൾ നശിച്ചുപോകുന്നതിന് കാരണമായി മാറാറുണ്ട്. അതുകൊണ്ടുതന്നെ ചകിരിച്ചോറ് വെള്ളത്തിൽ നല്ലപോലെ കുതിർത്തിയശേഷം മാത്രമാണ് ചെടികൾക്ക് ഉപയോഗിക്കാൻ പാടുള്ളൂ. കമ്പോസ്റ്റ് ഉണ്ടാക്കുന്നതിനായി ആവശ്യത്തിന് ചകിരിച്ചോറ് നല്ലപോലെ വെള്ളത്തിൽ കുതിർത്ത് കഴുകി വാരിയെടുക്കണം. ഇതിലുള്ള കെമിക്കലുകളോ മറ്റോ ഉണ്ടെങ്കിൽ മാറ്റി എടുക്കുന്നതിനാണ് ഇത്തരത്തിൽ വെള്ളത്തിൽ കുതിർത്ത് വാരിയെടുക്കുന്നത്. ഇതിലേക്ക് അത്രതന്നെ അളവിൽ ചാണകപ്പൊടിയോ ആട്ടിൻകാട്ടത്തിന്റെ പൊടിയോ ഇട്ടു കൊടുക്കാം.
അതിനുശേഷം ഇതിലേക്ക് ട്രൈക്കോഡർമ ലിക്വിഡോ പൊടിയോ ആയിട്ടുള്ളത് വാങ്ങാൻ ലഭിക്കും ഇത് മിക്സ് ചെയ്ത് നല്ലപോലെ ഇളക്കിയെടുക്കണം. ഒപ്പം തന്നെ ഗോമൂത്രം ഒഴിച്ചു കൊടുക്കുന്നതും ചെടികൾക്ക് ഗുണപ്രദമായിട്ടുള്ള കാര്യമാണ്. ആട്ടിൻകാഷ്ടം പൊടി രൂപത്തിൽ അല്ല എന്നുണ്ടെങ്കിൽ ഡി കമ്പോസ്റ്റ് ഉപയോഗിച്ച് ഡ്രൈ ആക്കി എടുക്കാം. ഇത് ഒരാഴ്ചയോളം തണലത്തിട്ട് ഉണക്കിയെടുത്ത ശേഷം ചെടികൾ നടുന്ന സമയത്ത് ചട്ടികളിൽ മണ്ണിനോടൊപ്പം തന്നെ വളം മിക്സ് ചെയ്യുന്ന രൂപത്തിൽ ഇതും മിക്സ് ചെയ്തു ചെടികൾ നടാം. ഇങ്ങനെ നടുന്നതുകൊണ്ട് ചെടികൾക്ക് നല്ല രീതിയിലുള്ള പോഷകങ്ങൾ ലഭിക്കുന്നതിനും, അതുപോലെതന്നെ കേടുപാടുകൾ ഇല്ലാതിരിക്കുന്നതിനും സഹായകമാകുന്നു. ഇത്തരത്തിൽ ചകിരി ചോറ് തന്നെ നല്ല ഒരു കമ്പോസ്റ്റ് രൂപത്തിലേക്ക് നമുക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നു.