നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട് മഞ്ഞ നിറത്തിലുള്ള പല്ലുകളും അല്ലെങ്കിൽ കാറ പിടിച്ച രീതിയിലുള്ള പല്ലുകൾ ഉള്ള ആളുകളെയൊക്കെ. പുകവലിക്കുന്നത് കൊണ്ട് മാത്രമായിരിക്കില്ല അവർക്കുണ്ടാകുന്ന മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകൾ കൊണ്ടും ആയിരിക്കാം. പുകവലിക്കുന്നവരുടെ പല്ല് കറപിടിച്ചതുപോലെയോ അല്ലെങ്കിൽ മഞ്ഞനി ആയിരിക്കുന്നത് സർവ്വസാധാരണമാണ്. സാധാരണയായി പല്ലിലെ കറയോ അല്ലെങ്കിൽ മഞ്ഞനിറമോ കേടുപാടുകളോ ഉണ്ടാകുന്നത് പെട്ടെന്ന് സംഭവിക്കുന്ന ഒരു കാര്യമല്ല. ഘട്ടംഘട്ടമായി ആണ് ഇങ്ങനെ പല്ലിന് കേട്പാടുകൾ സംഭവിക്കുന്നത് ആദ്യം പല്ലിൽ ചെറിയ ഒരു മഞ്ഞ നിറം ആയിട്ടായിരിക്കും. പിന്നീട് ബാക്ടീരിയയുടെ ഒരു കോളനി തന്നെ പല്ലുകളിൽ ഉണ്ടാകാൻ ഇടയുണ്ട്. ഇതിനുശേഷമാണ് പല്ല് കേടുപാടുകൾ ഉണ്ടായ രീതിയിലേക്ക് മാറുന്നത്. പല്ലിൽ ഇത്തരത്തിൽ കറകൾ ഉണ്ടാകുന്ന പല കാരണങ്ങളുമുണ്ട് ഒന്ന് സ്മോക്കിങ്.
രണ്ട് കഷായം പോലുള്ള ആയുർവേദ മരുന്നുകൾ കഴിക്കുന്നത്. പിന്നെ നമ്മൾ കഴിക്കുന്ന ചില ഭക്ഷണത്തിൽ നിന്നും പല്ലിൽ കറ വരാൻ ഇടയുണ്ട്. അതുപോലെതന്നെ മറ്റൊന്നാണ് സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നതും പല്ലിൽ കറ ഉണ്ടാക്കാം.നല്ല ഒരു ക്ലീനിങ് പ്രോസസിലൂടെ മാത്രമാണ് ഇതിനെ പൂർണമായും നീക്കാൻ സാധിക്കുന്നുള്ളൂ. എന്നാൽ ഇത് മറ്റു തരത്തിലുള്ള കേടുപാടുകളിലേക്ക് മാറിക്കഴിഞ്ഞാൽ ക്ലീനിങ് മാത്രം മതിയാകില്ല. പോലെത്തന്നെ മോണ രോഗത്തിനും സാധാരണ ക്ലീനിങ് മാത്രം മതിയാകില്ല ഡീപ്പ് ക്ലീനിങ് ആവശ്യമായി വരാറുണ്ട്. മോണ രോഗങ്ങളും, പല്ലിന് കേടുപാടുകളും സംഭവിച്ച് പല്ല് നഷ്ടപ്പെട്ടുപോയാൽ, പകരം പല്ലു വയ്ക്കുന്ന സമയത്ത് ടെമ്പററി ആയിട്ട് മൂന്നുമാസത്തേക്ക് പല്ലു വയ്ക്കുകയും, ഇതുകൊണ്ട് ഉറപ്പുവരുത്തിയതിനുശേഷം മാത്രമാണ് പല്ലുകൾ വച്ച് കൊടുക്കുന്നുള്ളൂ.