ജ്യോതിഷ ശാസ്ത്രപ്രകാരം 27 നാളുകളിൽ,ആറു നാളുകാർക്കാണ് ഇത്തരത്തിൽ ജന്മന അല്ലെങ്കിൽ ജീവിതത്തിൽ സമ്പന്നരാകാൻ സാധ്യത വളരെ കൂടുതലുള്ളവർ. ആദ്യത്തേത് അനിഴം നക്ഷത്രമാണ്. ഈ നാളുക്കാർക്ക് സമ്പന്നത ജീവിതത്തിൽ വന്നുചേരാൻ ഒരുപാട് സാധ്യത കൂടുതലുള്ളവരാണ്. ജന്മനാ ഇത്തരത്തിൽ സമ്പന്നത ഉണ്ടാകാനും അല്ല എങ്കിൽ വിവാഹത്തിലൂടെ ജീവിതത്തിലേക്ക് സമ്പന്നത വന്നുചേരാനും വളരെയധികം സാധ്യത കൂടുതലാണ്. രേവതി ഇതേ കൂട്ടത്തിൽ തന്നെ പെടുന്നതാണ്. ഒരുപാട് ഉന്നതിയിൽ എത്തിച്ചേരാൻ യോഗമുള്ള നാളുകാരാണ് ഇവർ. സമ്പന്നരായി തീരുന്നതിന് വളരെയധികം സാധ്യതയും കൂടുതലാണ്. ഒരു ബിസിനസ് തുടങ്ങുകയാണെങ്കിൽ ഇത് വച്ചടി വച്ചടി കയറ്റം ആയിരിക്കും എന്നതിലും ഒരു സംശയവുമില്ല. മറ്റൊന്ന് പൂയം നക്ഷത്രമാണ്. കഠിനാധ്വാനവും പ്രയത്നവും കൊണ്ട് ജീവിതത്തിൽ സമ്പന്നരായി തീരാൻ ഒരുപാട് സാധ്യതയുള്ളവരാണ് പൂയം നക്ഷത്രക്കാർ. ഈശ്വര സാന്നിധ്യവും പ്രാർത്ഥനയും കൊണ്ട് തന്നെ ഉയർച്ച ഇവർ നേടിയെടുക്കും.
അടുത്തതായി മകം നാളാണ്. മകം പിറന്ന മങ്ക എന്ന് പറയുന്നത് വളരെ അച്ചടക്കുള്ള ഒരു കാര്യമാണ്. മകനാളിൽ ജനിച്ച സ്ത്രീകൾ ആണെങ്കിൽ സ്വന്തം വീട്ടിൽ ആയാലും ഭർത്താവിന്റെ വീട്ടിൽ ആയാലും ആ വീടിന് നല്ല ഉയർച്ച ഉണ്ടാകാൻ സാധ്യത കൂടുതലാണ്. പൂരമാണ് അഞ്ചാമതായി വരുന്ന നക്ഷത്രം. പൂരം നക്ഷത്രക്കാരുടെ കാര്യവും മറിച്ചല്ല. ജീവിതത്തിൽ ഒരുപാട് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുന്നതിനും ജീവിതത്തിലും, ബിസിനസിലും വളരെയധികം ഉയർച്ചകൾ ഉണ്ടാകുന്നതിനും സാധ്യത വളരെ കൂടുതലാണ്. ആറാമതായി പൂരാടം നക്ഷത്രമാണ്. നേതൃത്വ ശീലം വളരെ കൂടുതലുള്ളവർ ആയിരിക്കും ഇവർ. അതുകൊണ്ടുതന്നെ ഏതു കാര്യത്തിലും മുന്നിൽ നിൽക്കാനും സാമ്പത്തികമായി മുന്നിലേക്ക് സാധിക്കും.