നമ്മുടെ അടുക്കളയിൽ വേസ്റ്റ് ആയി വരുന്നവ മിക്കവാറും നമ്മൾ പുറത്ത് കളയാറാണ് പതിവ്. എന്നാൽ സൂക്ഷിച്ചു വെച്ചാൽ ഇവ നമുക്ക് പച്ചക്കറിത്തോട്ടത്തിലേക്കും പഴച്ചെടികൾക്കും വേണ്ടുന്ന നല്ല ഒരു കമ്പോസ്റ്റ് ആക്കി മാറ്റി എടുക്കാവുന്നതാണ്. അത് കൊണ്ടുതന്നെ ഇനി മുതൽ അടുക്കളയിൽ ബാക്കിയായി വരുന്ന ചോറും, പച്ചക്കറി വേസ്റ്റും, ഉള്ളിത്തോലും, ചായക്കാടിയും എല്ലാം കളയാതെ സൂക്ഷിച്ചു വയ്ക്കുക. പച്ചക്കറി വളമാണ് എന്നു കരുതി ഒരിക്കലും നേരിട്ട് ചെടികൾക്ക് കീഴെ നിക്ഷേപിക്കരുത്. മഴക്കാലത്ത് അല്പം ബുദ്ധിമുട്ടാണ് എങ്കിൽ കൂടിയും ഒരു കഷണം ശർക്കര വച്ചുകൊണ്ട് നമുക്ക് ഈ വേസ്റ്റുകളെയെല്ലാം കമ്പോസ്റ്റ് ആക്കി മാറ്റാൻ സാധിക്കുന്നു. ഇതിനായി അടുക്കളയിൽ ബാക്കിവരുന്ന ഭക്ഷണ സാധനങ്ങൾ എല്ലാം ഒരു അരിപ്പയിൽ ആക്കി സൂക്ഷിക്കണം.
കാരണം ഇതിൽ വെള്ളത്തിന്റെ അംശം പാടില്ല എന്നതാണ് പ്രത്യേകത. പച്ചകറികൾ എല്ലാം തന്നെ ചെറിയ വലിപ്പത്തിൽ ആക്കി കീറി ഇടണം. എയർ പാസിങ്ങുള്ള ഒരു ചാക്കിലോ, അല്ലെങ്കിൽ ദ്വാരമിട്ടത്തിനുശേഷം ഒരു സിമന്റ് ചാക്കിൽ ആണെങ്കിലും അല്പം മണ്ണ് നിറച്ച് ഇതിലേക്ക് പച്ചക്കറി വേസ്റ്റ് ഇട്ടു കൊടുക്കാം. ശേഷം ഇതിനുമുകളിൽ ഒരച്ച് ശർക്കര പൊടിച്ച് ഇട്ടു കൊടുക്കാം. വീണ്ടും ഇതിനു മുകളിലേക്ക് മണ്ണ് ഇട്ടുകൊടുക്കാം. ഇത്തരത്തിൽ തന്നെ എല്ലാ ദിവസവും നമുക്ക് വേസ്റ്റ് ഇട്ട് അതിന് മുകളിൽ ശർക്കരയും മുകളിൽ മണ്ണുമായി നല്ല രീതിയിൽ കമ്പോസ്റ്റ് ഉണ്ടാക്കാൻ സാധിക്കും. ശർക്കര ചേർത്തു കൊടുക്കുന്നതുകൊണ്ട് തന്നെ ഇതിന് ഒരു ചീത്ത സ്മെല്ല് ഉണ്ടാകാതെ സൂക്ഷിച്ചു വയ്ക്കാം.