വെറും മൂന്നുദിവസം ഗ്ലീസറിൻ മുഖത്ത് പുരട്ടിയാൽ ഉണ്ടാകുന്ന മാറ്റം, നിങ്ങളെ ഞെട്ടിക്കും .

മുഖം എപ്പോഴും തിളങ്ങുന്നതായിരിക്കുന്നതും, ഏറ്റവും ഭംഗിയോടുകൂടി ഇരിക്കണമെന്നും എല്ലാ സ്ത്രീകളും അതുപോലെ തന്നെ പുരുഷന്മാരും ആഗ്രഹിക്കുന്ന കാര്യമാണ്. ഇതിനായി നമുക്ക് മുഖത്ത് ഉപയോഗിക്കാവുന്ന ഒരു പ്രത്യേക ചേരുവയുണ്ട്. ഇത് ഷോപ്പിലും അതുപോലെതന്നെ മുഖത്ത് പുരട്ടുന്ന ക്രീമുകളിലും ഹെയർ റിമൂവൽ ക്രീമുകളിലും എല്ലാം ഉപയോഗിക്കുന്ന ഒന്നുതന്നെയാണ്. ഇവയിലെല്ലാം ഉപയോഗിക്കുന്നു എന്നതുകൊണ്ട് തന്നെ ഇത് മുഖത്തിന്റെ ചർമ്മത്തിന് ഏറ്റവും ഗുണപ്രദമാണ് എന്നത് മനസ്സിലാക്കേണ്ട ഒരു കാര്യമാണ്. മെലാസമ പോലുള്ള ചില ത്വക്ക് രോഗങ്ങളെ പോലും മാറ്റിനിർത്താൻ സഹായിക്കുന്ന ഒന്നാണ് ഗ്ലിസറിൻ. പാരഫിൻ മിക്സ് ചെയ്ത ലിക്കിഡ് രൂപത്തിലുള്ള ഗ്ലിസറിനെക്കാളും കുഴമ്പ് രൂപത്തിലുള്ള ഗ്ലീസേറിൻ ആണ് എപ്പോഴും സ്കിന്നിന് നല്ലത്.

ഇവ ഉപയോഗിച്ചുള്ള സോപ്പ്കൾക്ക് എപ്പോഴും വില കൂടുതലായിരിക്കും. കുഴമ്പ് രൂപത്തിലുള്ള ഗ്ലിസറിനും ഒപ്പം തന്നെ റോസ് വാട്ടറും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് മുഖത്തിന് നല്ല ഒരു ഗ്ലോ കിട്ടുന്നതിന് എപ്പോഴും നല്ലതാണ്. ഇത് രാവിലെയും വൈകിട്ടുമായി രണ്ടുനേരം ഉപയോഗിക്കാവുന്നതാണ്. ഇത് സ്കിന്നിന്റെ ഡെഡ് സെല്ലുകളെയും ഇല്ലാതാക്കുന്നു. ഇതിനോടൊപ്പം അരിപ്പൊടിയോ കടലമാവോ ചേർത്തുകൊണ്ട് ഒരു സ്ക്രബർ ആയി നമുക്ക് മുഖത്ത് ഉപയോഗിക്കാവുന്നതാണ്. 5 മിനിറ്റ് എങ്കിലും ഇത് മുഖത്ത് തേച്ച് സ്ക്രബ്ബ് ചെയ്ത് നല്ല ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകാവുന്നതാണ്. ഇനി ഗ്ലിസറിൽ നൈറ്റ് ക്രീം ആയിട്ടും നമുക്ക് ഉപയോഗിക്കാം. ഗ്ലിസറിനും, അലോവേര ജെൽ, വൈറ്റമിൻ ഈ ഡ്രോപ്സും കൂടി മിക്സ് ചെയ്ത്, മുഖത്ത് പുരട്ടി രാത്രി മുഴുവൻ ഉറങ്ങിയതിനുശേഷം, രാവിലെ നല്ലപോലെ മുഖം കഴുകി വൃത്തിയാക്കാം.

Leave a Reply

Your email address will not be published. Required fields are marked *