നമ്മുടെ ഏത് ആഗ്രഹങ്ങളും സാധിക്കുന്നതിനും, ഏത് വിഷമസന്ധികളുടെയും പരിഹാരത്തിനായി ചെന്ന് നിൽക്കുന്നതു ദൈവ സന്നിധിയിൽ തന്നെയായിരിക്കും എപ്പോഴും. കാരണം ഏത് പ്രശ്നത്തിനുള്ള പരിഹാരവും ഏത് ആഗ്രഹത്തിനുള്ള സഫലീകരണ വിദ്യയും ഉള്ളത് ഈശ്വര സന്നിധിയിൽ മാത്രമാണ്. എന്തെങ്കിലും വിഷമം ഘട്ടങ്ങൾ വരുമ്പോൾ നമ്മൾ പ്രാർത്ഥനയോടും കണ്ണീരോടും കൂടിയായിരിക്കുന്നത് ക്ഷേത്രങ്ങളിൽ ആയിരിക്കും. ഇത്തരത്തിൽ നമ്മുടെ ഏത് ആഗ്രഹങ്ങളെയും സാധിക്കുന്നതിനും നമ്മുടെ വിഷമങ്ങളെ പരിഹരിക്കുന്നതിനും ആയി ക്ഷേത്രങ്ങളിൽ ചെന്ന് ചില പ്രത്യേക വഴിപാടുകൾ നമുക്ക് ചെയ്യാവുന്നതാണ്. ഇത് സന്താന സൗഭാഗ്യത്തിന്, വിവാഹ തടസ്സങ്ങൾ മാറ്റുന്നതിന്, മറ്റ് രോഗാവസ്ഥ മോക്ഷം ലഭിക്കുന്നതിന് എന്തിനും ആയിക്കൊള്ളട്ടെ, എല്ലാത്തിനും ഉള്ള പരിഹാരം ദൈവ സന്നിധിയിൽ തന്നെയാണ്.
അതുകൊണ്ടുതന്നെ ക്ഷേത്രങ്ങളിൽ ചെന്ന് ഇത്തരം സാധീകരണത്തിന് വേണ്ടി ചെയ്യാവുന്ന ഒരു പ്രത്യേക വഴിപാടിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. എത്രതന്നെ പണമുള്ളവർ ആയിക്കൊള്ളട്ടെ ഇവർക്ക് മനസമാധാനത്തിന് കുറവുണ്ടാവും എന്നുള്ളത് തീർച്ചയാണ് അതോടൊപ്പം തന്നെ സാമ്പത്തിക പ്രശ്നങ്ങളും, ദുരിതങ്ങളും, പ്രാരാബ്ധങ്ങളും എല്ലാം ആളുകൾക്ക് നേരിടേണ്ടി വരുന്ന ചില പ്രശ്നങ്ങളാണ്. ഇതിനെയെല്ലാം പ്രതികൂലിക്കുന്നതിനായി 21 വെള്ളിയാഴ്ചകളിൽ ദേവിക്ക് നെയ്യ് വിളക്ക് വഴിപാടായി നൽകുന്നത് ആണ് നമ്മൾ ചെയ്യേണ്ടുന്ന വഴിപാട്. ആർത്തവ ദിവസങ്ങൾ ഒഴികെ ബാക്കി തുടർച്ചയായി 21 ആഴ്ചയിലെ വെള്ളിയാഴ്ചകളിൽ ഈ വഴിപാട് ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ആഗ്രഹസഫലീകരണത്തിന് ഏറ്റവും അനുയോജ്യമായ കാര്യമാണ്. നിങ്ങളുടെ ഏത് തരത്തിലുള്ള ബുദ്ധിമുട്ടുകളും വിഷമങ്ങളും എടുത്തു മാറ്റുന്നതിന് ഇത്തരം വഴിപാടുകൾ സഹായിക്കുന്നു.