ഒരു തക്കാളി കൊണ്ട് ഒരു തക്കാളി തോട്ടം തന്നെ ഉണ്ടാക്കാം.

കൃഷി ചെയ്യാൻ വിത്ത് ലഭിക്കാതെ ഇരിക്കുന്ന ആളുകളുണ്ട് എന്നുണ്ടെങ്കിൽ കടകളിൽ നിന്നും കറിക്ക് വേടിക്കുന്ന തക്കാളിയിൽ നിന്നും ഒരെണ്ണം എടുത്താൽ മാത്രം മതി നിങ്ങൾക്ക് വീട്ടിലേക്ക് ആവശ്യമായ തക്കാളി നിങ്ങളുടെ വീട്ടിൽ തന്നെ കൃഷി ചെയ്യാം. നല്ലപോലെ ശ്രദ്ധേയും, പരിചരണവും കൊടുക്കുകയാണ് എന്നുണ്ടെങ്കിൽ തക്കാളി നല്ല രീതിയിൽ തന്നെ കായ്ക്കുകയും ഒരുപാട് വിള നമുക്ക് പറിച്ചെടുക്കാൻ സാധിക്കും. തക്കാളിക്ക് വില കൂടുന്ന സമയമാണെങ്കിലും വീട്ടിൽ ഒരു തക്കാളച്ചേരി ഉണ്ട് എന്നാണെങ്കിൽ അതിൽ നിന്നും തക്കാളി മാത്രം മതി നമുക്ക് വില വർദ്ധനവിനെ തടയാൻ. തക്കാളിക്ക് വരുന്ന ഏറ്റവും വലിയൊരു പ്രശ്നമാണ് തക്കാളി കായലും ഇലകളിലും വരുന്ന കീടങ്ങൾ. ഈ കീടങ്ങളെ അകറ്റുന്നതിനുള്ള മാർഗം മനസ്സിലാക്കിയാൽ തന്നെ വീട്ടിൽ തക്കാളി കൃഷി ചെയ്യാൻ എല്ലാവരും മുതിരും. വെള്ളിച്ച ശല്യവും തക്കാളിക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്.

തക്കാളിയെ സംരക്ഷിക്കുന്നതിനായി തക്കാളി നടുന്ന സമയത്ത് തന്നെ ഇതിന്റെ തൊട്ടരികയിലായി ഒരു ചെണ്ടുമല്ലി ചെടിയോ, അല്ലെങ്കിൽ തുളസിച്ചെടിയോ ഒപ്പം തന്നെ നട്ടുപിടിപ്പിക്കേണ്ടതാണ്. ഇങ്ങനെ വെച്ച് പിടിപ്പിക്കുന്ന സമയത്ത് ഇതിന്റെ മണം മൂലം തന്നെ കീടങ്ങൾ തക്കാളിയെയും ആക്രമിക്കാതിരിക്കും. ഒരു ഗ്ലാസ് വെള്ളത്തിന് ഒരു സ്പൂൺ ഉലുവയും ഒരു സ്പൂൺ തേയിലയും മിക്സ് ചെയ്ത് മൂന്ന് ദിവസം മാറ്റിവയ്ക്കാം ശേഷം ഇത് മിക്സിയിൽ അടിച്ചു നല്ലപോലെ അരിച്ചെടുത്ത് തക്കാളിക്കും അതുപോലെതന്നെ മറ്റു ചെടികൾക്കും സ്പ്രേ ചെയ്തുകൊടുക്കാം. ഇത് നല്ലൊരു ഫെർട്ടിലൈസർ ആണ്.

Leave a Reply

Your email address will not be published. Required fields are marked *