മദ്യപിക്കുന്ന ഒരാളുടെ ശരീരത്തിലെ ഏറ്റവും ആദ്യം നശിക്കുന്ന രണ്ട് അവയവങ്ങളാണ് കരളും പാൻക്രിയാസും. മദ്യം അഥവാ ഏതേൽ ആൽക്കഹോൾ എന്നത് ഒരു രാസവസ്തുവാണ്. ഇത് കരളിനെ ഏറ്റവും മോശമായ രീതിയിൽ തന്നെ ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ മിക്കവാറും കരൾ രോഗികൾ എല്ലാം മദ്യപാനികൾ ആയിരിക്കും എന്നതാണ് കാര്യം. ഒരു അളവിൽ കൂടിയ മദ്യപാനം ഉള്ള ആളുകളിലാണ് കരൾ രോഗം വരുന്നതായി കണ്ടിട്ടുള്ളത്. ഓരോതരം മദ്യത്തിന്റെയും ആൽക്കഹോള് കണ്ടന്റ് അളവ് വ്യത്യസ്തമാണ്. സ്ത്രീകളിൽ ആണെങ്കിൽ രണ്ട് ഡ്രിങ്കിൽ കൂടുതൽ കഴിക്കുന്നത് ദോഷകരമായി ശരീരത്തെ ബാധിക്കാൻ കാരണമാകുന്നു. ഇത് പുരുഷന്മാരിൽ 3 ഡ്രിങ്ക് എന്ന അളവാണ്. ഒരു ദിവസം ഈ അളവിൽ കഴിക്കുന്നത് ഒരു അഞ്ചുവർഷം തുടർന്നു പോയാൽ തന്നെ ഗുരുതരമായ അളവുകൾ കരൾ രോഗത്തിന് ഈ വ്യക്തി അടിമയാകും.
ഒരു മണിക്കൂറിൽ 5 പെഗ്ഗിൽ കൂടുതൽ കഴിക്കുന്നത് ഒരു വ്യക്തിയുടെ കരളിനെ ഇതിനെ മെറ്റബോലൈസ് ചെയ്യാനുള്ള കപ്പാസിറ്റി കൊടുക്കാത്തത് കൊണ്ട് തന്നെ ഇത് ബ്രയിനിനെ കൂടി മോശമായി രീതിയിൽ ബാധിക്കാൻ ഇടയുണ്ട്. കഴിക്കുന്നത് എത്ര വില കൂടിയ ബ്രാൻഡ് ആണ് എന്നിരുന്നാൽ കൂടിയും നമ്മുടെ ശരീരത്തിലേക്ക് ചെല്ലുന്ന ആൽക്കഹോളിന്റെ അളവാണ് നമ്മുടെ കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നത്. ലിവർ ഫംഗ്ഷൻ ടെസ്റ്റ് നോർമൽ ആണെന്നതുകൊണ്ട് നിങ്ങളുടെ ശരീരത്തിന് ആൽക്കഹോളിക് സ്വഭാവം നശിപ്പിക്കില്ല എന്നത് തീർച്ചയല്ല. അതുകൊണ്ടുതന്നെ മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യം ആൽക്കഹോളിക് ശീലങ്ങൾ ഒരു മനുഷ്യന്റെ ശരീരത്തിൽ പല രീതിയിലും ബാധിക്കുന്നു എന്ന ബോധത്തോടുകൂടി മാത്രം കഴിക്കുക.