പലപ്പോഴും നമുക്ക് വീടിനെ അയൽദോഷം എന്നൊന്ന് ഉണ്ടാകാറുണ്ട്. ഇത് പലപ്പോഴും കണ്ണേറോ അല്ലെങ്കിൽ പ്രാക്കോ ആയിട്ടുള്ള രീതിയിലൊക്കെ നമുക്ക് വന്നു ചേരാറുണ്ട്. ഇത്തരത്തിലുള്ള അയൽദോഷങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടുന്നതായി നമ്മുടെ വീടിന്റെ പരിസരത്ത് വെച്ചു പിടിപ്പിക്കാവുന്ന ചില മരങ്ങളുണ്ട്. ഇവയിൽ ഏറ്റവും ആദ്യത്തെത് കള്ളിപ്പാലയാണ്. വീടിന്റെ നാല് മൂലയിലും വെച്ച് പിടിപ്പിക്കാവുന്നതാണ് ഇത്. എന്നാൽ കിണറിനോട് ചേർന്ന് കിണറിലേക്ക് വേരിറങ്ങുന്ന രീതിയിൽ വെക്കാൻ പാടുള്ളതല്ല. ഈ മരം വെച്ചുപിടിപ്പിക്കുന്നത് വീടിനെ അയൽദോഷങ്ങൾ ഏൽക്കാതിരിക്കാൻ ഉത്തമമാണ്. ഇത്തരത്തിൽ തന്നെ വെച്ചു പിടിപ്പിക്കാവുന്ന മറ്റൊരു ചെടിയാണ് തെച്ചി അല്ലെങ്കിൽ തെറ്റി.
ഇത് ഒരുപാട് ദൈവാംശമുള്ള ചെടിയാണ്. എന്നതുകൊണ്ട് തന്നെ നമുക്ക് ഏൽക്കുന്ന കണ്ണേറും ദൃഷ്ടി ദോഷങ്ങളും എല്ലാം അകറ്റി കളയുന്നതിന് ഈ ചെടി വച്ചു പിടിപ്പിക്കുന്നത് കൊണ്ട് സാധിക്കും. കിഴക്ക് മൂലയായി വരുന്ന മൂന്ന് മൂലയിലും ഈ ചെടി വെച്ചുപിടിപ്പിക്കുന്നത് ഉചിതമാണ്. ഒരു മൂടെയെങ്കിലും മഞ്ഞൾ വീടിന്റെ മുൻഭാഗത്ത് വെച്ചുപിടിപ്പിക്കുന്നതും ഇത്തരത്തിലുള്ള ധൃഷ്ടി ദോഷങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. വീടിന്റെ തെക്ക് കിഴക്ക് മൂലയിൽ ഇല്ലിമുള വെച്ചുപിടിപ്പിക്കുന്നതും ഇത്തരത്തിൽ ഐശ്വര്യവും ഒപ്പം തന്നെ ദൃഷ്ടി ദോഷത്തിൽ നിന്നും മോക്ഷവും നേടിത്തരുന്നു. തെക്ക് പടിഞ്ഞാറ് അതിർത്തിയിൽ മൈലാഞ്ചിച്ചെടി വെച്ചു പിടിപ്പിക്കുന്നതും ഇത്തരത്തിലുള്ള ദൃഷ്ടി ദോഷങ്ങളും, കണ്ണേറും, പ്രാക്കും തടയുന്നതിന് സഹായിക്കുന്നു. എന്നാൽ ഇത് വീടിന്റെ മുറ്റത്ത് വീടിനോട് ചേർന്നു വയ്ക്കാൻ പാടുള്ളതല്ല. പരമാവധിയും അതിർത്തികളിൽ മാത്രം വെച്ചുപിടിപ്പിക്കാൻ ശ്രദ്ധിക്കുക.