കൃഷിയിടത്തിൽ പലപ്പോഴും എല്ലാത്തരം വളങ്ങളും നൽകിയിട്ടു പോലും കൃഷി നല്ല രീതിയിൽ വിളവ് ലഭിക്കാതെയോ അല്ലെങ്കിൽ ചെടികൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചു നാശം സംഭവിക്കുകയോ ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള പല പ്രശ്നങ്ങൾക്കും പരിഹാരം എന്നോണം നമുക്ക് ചെയ്യാൻ ആകുന്ന ഒരു എളുപ്പമാർഗ്ഗമാണ് കൃഷിയിടത്തിലേക്ക് നേരിട്ട് ചെടിയുടെ ചുവട്ടിലെ മണ്ണിനെ സൂര്യപ്രകാശം നൽകാതെ ശ്രദ്ധിക്കുക എന്നത്. ഇതിനായി നമുക്ക് ചെയ്യാൻ ആകുന്ന ഒരു കാര്യമാണ് കൃഷിയിടത്ത് പൊതയിടുക എന്നുള്ളത്. ഇത്തരത്തിൽ പൊത ഇടുമ്പോഴും നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഉപയോഗിക്കുന്ന ഇലകൾ. എല്ലാ തരം ഇലകളും പൊതയിടാൻ ആയി നമുക്ക് ഉപയോഗിക്കാൻ പാടുള്ളതല്ല. മണ്ണിൽ വളരെ പെട്ടെന്ന് അലിഞ്ഞു ചേരുന്നതും, ഒപ്പം തന്നെ നൈട്രെറ്റ് ഉള്ളതുമായ ഇലകളാണ് പൊത ഇടുന്നതിന് ഏറ്റവും ഉത്തമം ആയിട്ടുള്ളത്. ഇതിനായി നമുക്ക് ശീമ കൊന്നയുടെ ഇല ഏറ്റവും ഉചിതമായും ഉപയോഗിക്കാവുന്നതാണ്.
പനിക്കൂർക്കയുടെ ഇലയും, കമ്മ്യൂണിസ്റ്റ് പച്ചഇലയും ഇതുപോലെ തന്നെ പൊത ഇടുന്നതിന് ഉചിതമായിട്ടുള്ളവയാണ്. ഇത്തരത്തിൽ പൊതയിടുന്നത് മൂലം മണ്ണിലേക്ക് നേരിട്ട് സൂര്യപ്രകാശം അടിക്കാതിരിക്കുകയും ഇത് മണ്ണിലെ ചില ഘടകങ്ങൾ നശിപ്പിക്കാതിരിക്കുന്നതും കാരണമാകുന്നു. ഇത് ചെടിയുടെ വളർച്ചയ്ക്ക് ഏറ്റവും ഉചിതം ആയിട്ടുള്ള ഒരു കാര്യമാണ്. ഇതോടൊപ്പം തന്നെ ചെടികൾക്ക് പൊതയായി ഇടാൻ പാടില്ലാത്ത ചില ഇലകൾ ഉണ്ട്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തേക്കിന്റെ ഇല. മാവിന്റെയും പ്ലാവിന്റെയും ഇല പൊതയിടാനായി ഉപയോഗിക്കുകയാണ് എന്നുണ്ടെങ്കിൽ, തലേദിവസം അല്ലെങ്കിൽ രണ്ടുദിവസം മുൻപ് വെള്ളത്തിൽ ഇട്ടു വയ്ക്കേണ്ടതാണ്. കാരണം ഇവ മണ്ണിൽ അഴുകി ചേരാൻ വളരെയധികം ദിവസങ്ങൾ എടുക്കും എന്നതുകൊണ്ടുതന്നെ, ഇത് ചെടിക്ക് കേടുപാടുകൾ വരുത്തി തീർക്കും.