ചെമ്പരത്തി ചായയെ കുറിച്ച് ഞങ്ങൾ കേട്ടിട്ടുണ്ടോ. വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ഹെൽത്ത് ഡ്രിങ്ക് ആണ് ഇത്. നമ്മുടെ തൊടിയിലും പറമ്പിലും എല്ലാം വെറുതെ നിന്ന് ചീഞ്ഞു പോകുന്ന ഒന്നാണ് ചെമ്പരത്തി. കാണാൻ നല്ല ഭംഗിയുണ്ടെങ്കിലും കാഴ്ചയ്ക്ക് മാത്രമല്ല, ഇതിന്റെ ആരോഗ്യ ഗുണങ്ങളും ഏറെയാണ്. ചെമ്പരത്തി ഉപയോഗിച്ച് നമുക്ക് ഒരു ഹെൽത്ത് ഡ്രിങ്ക് ഉണ്ടാക്കാൻ സാധിക്കും. ഇതിനായി മൂന്നോ നാലോ ചെമ്പരത്തി പൂവും, ഒരു മുറി ചെറുനാരങ്ങയും, അല്പം പഞ്ചസാരയും ഉപയോഗിക്കാം. പ്രമേഹം പോലുള്ള രോഗാവസ്ഥകൾ ഉള്ളവരോ, അല്ലെങ്കിൽ ഡയറ്റ് നോക്കുന്നവരോ ആണ് എന്നുണ്ടെങ്കിൽ പഞ്ചസാരയ്ക്ക് പകരമായി തേനോ, ഷുഗർ ഫ്രീയോ ഉപയോഗിക്കാം. ഒരു ഗ്ലാസിൽ രണ്ടു ചെമ്പരത്തിപ്പൂവ് ഇട്ടതിനുശേഷം ഇതിലേക്ക് നല്ല ചൂടുള്ള വെള്ളം അര ഗ്ലാസ് ഒഴിച്ചു കൊടുക്കാം. അപ്പോൾ ഈ വെള്ളത്തിന്റെ കളർ നല്ല റെഡ് ആയി മാറുന്നതായി നമുക്ക് കാണാൻ സാധിക്കും.
ഇതിലേക്ക് അര മുറി നാരങ്ങ നീര് പിഴിഞ്ഞൊഴിക്കുമ്പോൾ ഇത് പിങ്ക് നിറത്തിലേക്ക് മാറുന്നതും നമുക്ക് കാണാൻ സാധിക്കും. ശേഷം ആവശ്യാനുസരണം മധുരം ചേർത്ത് നിങ്ങൾക്ക് കുടിക്കാവുന്നതാണ്. ഇത് നല്ലൊരു ആന്റി ഓക്സിഡന്റ് കൂടിയാണ്. പ്രമേഹരോഗികൾക്കും അതുപോലെതന്നെ ക്യാൻസർ രോഗികൾക്കും ഉപയോഗിക്കാവുന്ന ഒരു ഹെൽത്ത് ഡ്രിങ്ക് ആണ് ഇത്. വളരെയധികം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് എന്നതുകൊണ്ടുതന്നെ, ദിവസവും ഇത് ഉണ്ടാക്കി കുടിക്കുന്നത് നിങ്ങൾക്ക് നല്ല രീതിയിലുള്ള ഹെൽത്ത് മാനേജ്മെന്റിന് സാധിക്കുന്നു. ഒരു തവണയെങ്കിലും നിങ്ങൾ ഇതൊന്നും ട്രൈ ചെയ്തു നോക്കേണ്ടത് നല്ലതാണ്.