ഷുഗർ ഇന്ന് ഏറ്റവും കോമൺ ആയി കണ്ടുവരുന്ന ഒരു രോഗമാണ്. നൂറിൽ 98 ആളുകൾക്കും ഇന്ന് ഷുഗർ ആണ്. അതുകൊണ്ടുതന്നെ ഇതിനെ കുറിച്ചുള്ള പഠനങ്ങളും വളരെ കൂടിയിരിക്കുന്നു. സാധാരണക്കാർക്ക് പോലും ഇതിനെക്കുറിച്ച് വളരെയധികം അറിവ് ഇന്നുണ്ട്. ഇത്രയൊക്കെ അറിവുണ്ട് എങ്കിൽ കൂടിയും ആരും പലപ്പോഴും ഇതിനെ പ്രാവർത്തികമാകാറില്ല. ഏതൊക്കെ രീതിയിൽ ഷുഗറിന് നോർമൽ ആക്കാം എന്ന് അറിഞ്ഞിരുന്നാൽ കൂടിയും പ്രവർത്തിയിൽ വരാതെ പോകുന്നു. ഇത്തരത്തിൽ നമുക്ക് ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യമാണ് നമ്മുടെ ഭക്ഷണക്രമം നിയന്ത്രിക്കുക എന്നുള്ളത്. ഇതിൽ ഭക്ഷണത്തിൽ നമ്മൾ പല വസ്തുക്കളും ഉപേക്ഷിക്കേണ്ടതായിട്ടും ഉണ്ട്. പല പുതിയ ഭക്ഷണങ്ങളും നമ്മൾ തിരഞ്ഞെടുക്കേണ്ടത് ആയിട്ടും ഉണ്ട്. ഇതിനായി അന്നജം കുറഞ്ഞ രീതിയിലുള്ള ഭക്ഷണങ്ങൾ എപ്പോഴും തിരഞ്ഞെടുക്കുക.
ഒപ്പം തന്നെ പ്രോട്ടീനും ഫൈബറും ഭക്ഷണത്തിൽ കൂടിയ അളവിൽ ആയിരിക്കാനും ശ്രദ്ധിക്കണം. അന്നജം കൂടിയ ഭക്ഷണം നമ്മുടെ ശരീരത്തിൽ ഗ്ലൂക്കോസ് ആയി അടിഞ്ഞുകൂടുകയും, ഇത് പ്രമേഹം വർദ്ധിപ്പിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. പ്രമേഹം നിയന്ത്രിക്കുന്നതിനായി ഏറ്റവും കൂടുതലായി ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന ഒരു മാർഗ്ഗമാണ് ഇന്റർമിറ്റഡ് ഫാസ്റ്റിംഗ്. നമ്മൾ ഭക്ഷണത്തിലൂടെ കഴിക്കുന്ന അന്നജം ഗ്ലൂക്കോസ് ആയി ഗ്ലൈക്കോജൻ എന്ന രീതിയിലേക്ക് കരളിൽ സ്റ്റോർ ചെയ്യപ്പെടുന്നുണ്ട്. ഈ ഫാസ്റ്റിംഗ് വഴി കരളിൽ സ്റ്റോർ ചെയ്യപ്പെട്ട ഗ്ലൈക്കോജൻ വീണ്ടും ഗ്ലൂക്കോസ് ആയി ശരീരം ഉപയോഗിക്കുന്നു. എങ്ങനെ ഗ്ലൂക്കോസിന്റെ അളവ് പുതുതായി നമ്മൾ ശരീരത്തിലേക്ക് കൊടുക്കാതെ വരുമ്പോൾ ഇത് നോർമലായി പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായകമായി മാറുന്നു.