കണ്ണിന്റെ ആരോഗ്യം നമുക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. കാരണം കാഴ്ച നഷ്ടപ്പെട്ട ആളുകളുടെ ബുദ്ധിമുട്ടുകൾ നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളതാണ്. അതുപോലെതന്നെ കണ്ണിന്റെ ആരോഗ്യം നഷ്ടപ്പെട്ടാൽ കണ്ണിന് പലതരത്തിലുള്ള രോഗാവസ്ഥകളും വന്നുചേരാൻ ഇടയുണ്ട്. അതുകൊണ്ടുതന്നെ കണ്ണിന്റെ സംരക്ഷണത്തിൽ നാം എപ്പോഴും മുൻതൂക്കം കൊടുക്കേണ്ടതുണ്ട്. കണ്ണിന്റെ കാഴ്ച ശക്തിയേയും കണ്ണിന്റെ സൗന്ദര്യത്തിന് നിലനിർത്താൻ പലതരത്തിലുള്ള യോഗമുറകളും നമുക്ക് ചെയ്യാവുന്നതാണ്. ചില മസാജുകളും കണ്ണിനു വേണ്ടി നമുക്ക് ചെയ്യാം. ഇത്തരത്തിലുള്ള മസാജുകൾ കണ്ണിന്റെ ചുറ്റുമുള്ള ബ്ലഡ് സർക്കുലേഷൻ നല്ല രീതിയിൽ ആക്കുന്നതിന് സഹായം ആകാറുണ്ട്. ഇന്നത്തെ നമ്മുടെ ഓൺലൈൻ ലുക്ക് യുഗത്തിൽ നമ്മൾ ഏറ്റവും അധികം എല്ലാ കാര്യങ്ങൾക്കും വേണ്ടി നമ്മൾ ഡിപെൻഡ് ചെയ്യുന്നത് സ്ക്രീനുകളെയാണ്. മൊബൈലിന്റെ ആയിക്കോട്ടെ, കമ്പ്യൂട്ടറിന്റെ ആയിക്കോട്ടെ, ടീവീ ആയിക്കോട്ടെ.
ഫുൾ ടൈം നമ്മൾ സ്ക്രീനിങ്ങിന് വേണ്ടി കൊടുക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കണ്ണിന്റേതായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ് താനും. ഇത്തരത്തിൽ ഉള്ള കണ്ണിന്റേതായ ചില സ്ട്രെയിനുകൾ കുറയ്ക്കുന്നതിനായി നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ലൊരു മാർഗം എന്ന് പറയുന്നത് ഓരോ 20 മിനിറ്റിലും നിന്നും കണ്ണെടുക്കാനുള്ള അലെർട് സ്ക്രീനിൽ തന്നെ റെഡിയാക്കി വെക്കുക. ശേഷം ഓരോ 20 മിനിറ്റിലും സ്ക്രീനിൽ മുന്നിൽ നിന്നും എഴുന്നേറ്റ് വളരെ ദൂരെ, അതായത് 20 അടി ദൂരെയുള്ള ഏതെങ്കിലും ഒബ്ജക്ടിനെ 20 സെക്കൻഡ് എങ്കിലും സൂക്ഷ്മമായി ശ്രദ്ധിക്കുക. അതിനുശേഷം വീണ്ടും സ്ക്രീൻ ടൈമിലേക്ക് പോകാം. ഇത്തരത്തിൽ ഓരോ 20 സെക്കൻഡും ഇതേ പ്രവർത്തി തന്നെ തുടരുക. ഇത് കണ്ണിന്റെ ആരോഗ്യത്തിന് അല്പമെങ്കിലും സംരക്ഷണം കൊടുക്കാൻ നമ്മെ സഹായിക്കുന്നു.