ഇപ്പോൾ നമ്മുടെ ഫ്രൂട്ട്സ് കടകളിലെല്ലാം സുലഭമായി കാണുന്ന ഒരു പഴമാണ് അബ്യു പഴം. ഇതിന്റെ ഗുണങ്ങൾ അറിയാത്തതുകൊണ്ട് തന്നെ പലരും ഇതിനെ അവഗണിക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഏറ്റവും ആരോഗ്യപ്രദവും രോഗപ്രതിരോധ ശേഷിയും ഉള്ള ഒരു പഴമാണ് അബ്യു. കൊളസ്ട്രോളിനെ കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും എല്ലാം ഈ പഴം വളരെ ഉപകാരപ്രദമാണ്. ഇതിന്റെ ചിരി ഒരെണ്ണമെങ്കിലും നിങ്ങൾ വീട്ടിൽ വെച്ച് പിടിപ്പിക്കേണ്ടതും ഏറ്റവും അനിവാര്യമായിട്ടുള്ള ഒരു കാര്യമാണ്. ഇതിനെ വെയില് നല്ലപോലെ വേണമെന്ന് ഒരു നിർബന്ധവുമില്ല, എന്നതുകൊണ്ട് തന്നെ വാഴ തോപ്പിലോ തെങ്ങിൻതോപ്പിൽ എല്ലാം ഇത് വെച്ചു പിടിപ്പിക്കാം. ഒരു വർഷം കൊണ്ട് തന്നെ നല്ലപോലെ കായ്ക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ഇത് വളരെ ഗുണപ്രദമാണ്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും, രക്ത ചംക്രമണം നല്ല രീതിയിൽ ആക്കുന്നതിന്, വിളർച്ച തടയുന്നതിനും, ദഹനപ്രക്രിയ നല്ല രീതിയിൽ ആക്കുന്നതിനും, ക്യാൻസറിനു പോലും മരുന്നായി ഈ അബ്യു പഴം ഉപയോഗിക്കാം. ഇത് നമ്മുടെ വീട്ടുവളപ്പിൽ വെച്ച് വളർത്താവുന്ന ഒന്നാണ്. വേപ്പിൻ പിണ്ണാക്കും, എല്ലുപൊടിയും, ചാണകപ്പൊടിയും, ചകിരി ചോറും മിക്സ് ചെയ്ത മണ്ണിൽ ഈ ചെടി വച്ച് നല്ലപോലെ നനച്ചു കൊടുക്കണം. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ സൂക്ഷ്മ മൂലകങ്ങളുടെ കുറവ് ഈ ചെടികൾക്ക് വരുന്നതുകൊണ്ട് തന്നെ, ഇതിന് ആവശ്യമായ സൂക്ഷ്മ മൂലകങ്ങളും ഒപ്പം തന്നെ റോക്ക് ഇട്ടുകൊടുക്കേണ്ടതും അത്യാവശ്യമാണ്. ഇത്തരത്തിൽ നല്ലപോലെ സംരക്ഷിക്കുകയാണെങ്കിൽ നമുക്ക് ആവശ്യമായിട്ടുള്ള എല്ലാ ആരോഗ്യ ഗുണങ്ങളും പ്രധാനം ചെയ്യുന്ന ഫ്രൂട്ട് നമ്മുടെ വീട്ടിൽ വളപ്പിൽ തന്നെ വിളവെടുക്കാം.