നമുക്ക് കൃഷിയിടത്തേക്ക് ആവശ്യമായിട്ടുള്ള വളങ്ങളും കീടനാശിനികളും മിക്കപ്പോഴും മാർക്കറ്റിൽ പോയി മേടിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇതിനാവശ്യമായിട്ടുള്ള എല്ലാ വളങ്ങളും നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ് എന്ന് അറിയാത്തതുകൊണ്ടാണ് ഇത്തരത്തിൽ നമ്മൾ ചെയ്യുന്നത് തന്നെ. ചെടികൾക്ക് എല്ലായ്പ്പോഴും സംരക്ഷണവും ശുശ്രൂഷയും ആവശ്യമാണ്. ഇത് മഴക്കാലം ആണെങ്കിൽ കൂടിയും നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പോഴും നമ്മുടെ വീട്ടിൽ വേസ്റ്റ് ആയി കളയുന്ന പല സാധനങ്ങളും നമുക്ക് പലതരത്തിലുള്ള കീടനാശിനികളായി ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ്. ഒരു 15 തരം കീടനാശിനിയെങ്കിലും നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. ആദ്യമായി നമുക്ക് ചെയ്യാവുന്ന ഒന്നാണ് ആര്യവേപ്പിന്റെ ഇല തിളപ്പിച്ച് അത് ഒരു ദിവസം ചൂടാറാനായി മാറ്റിവയ്ക്കാം. ഇതിനുശേഷം ഇതിലേക്ക് രണ്ടോ മൂന്നോ ഡ്രോപ്പ് വിമ്മിന്റെ ജെല്ല് ഒഴിച്ചുകൊടുക്കാം, നാലോ അഞ്ചോ വെളുത്തുള്ളി ചതച്ചതും മിക്സ് ചെയ്തു ശേഷം അരിച്ചെടുത്ത്, ഇത്ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കുന്നത് കീടബാധകളെ അകറ്റുന്നതിനെ വളരെ സഹായകമാണ്.
അതുപോലെതന്നെ മറ്റൊരു കീഡനാശിനിയാണ് ഓറഞ്ചിന്റെ തൊലി. ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച് ചെടികൾ വെക്കുന്ന സമയത്ത് മണ്ണിൽ മിക്സ് ചെയ്തുകൊടുക്കുകയാണെങ്കിൽ, ചെടികൾക്ക് ആവശ്യമായ പൊട്ടാസ്യം, നൈട്രജൻ, ഫോസ്ഫറസ് എന്നിവയെല്ലാം ലഭിക്കുന്നു. അതോടൊപ്പം തന്നെ ഓറഞ്ചിന്റെ തൊലി മൂന്നോ നാലോ ദിവസം വെള്ളത്തിൽ കുതിർത്തിയശേഷം, മിക്സിയിൽ അടിച്ചു, അരിച്ചെടുത്ത് ചെടികളിൽ സ്പ്രേ ചെയ്തുകൊടുക്കുന്നത് കീടങ്ങളെ അകറ്റുന്നതിന് വളരെ ഉപകാരപ്രദമാണ്. ഇത്തരത്തിൽ നമ്മുടെ വീട്ടിൽ നമ്മൾ വേസ്റ്റ് ആണെന്ന് കരുതി ഉപേക്ഷിക്കുന്ന പല വസ്തുക്കളും, നമുക്ക് കീടനാശിനികളും വളങ്ങളും ആയി ചെടികൾക്ക് തന്നെ ഉപയോഗിക്കാൻ സാധിക്കുന്നവയാണ്.