സ്ത്രീകളിൽ ബ്രസ്റ്റ് കാൻസറിന്റെതായി കാണിക്കുന്ന ചില ലക്ഷണങ്ങൾ.

ഇന്ന് ലോകമെമ്പാടും ക്യാൻസറ് അധികമായും കണ്ടുവരുന്ന ഒരു അവസ്ഥയാണ് ഉള്ളത്. ഇതിൽ തന്നെ ഏറ്റവും സാധാരണയായി തന്നെ സ്ത്രീകൾ കണ്ടുവരുന്ന ഒരു ക്യാൻസറാണ് ബ്രസ്റ്റ് ക്യാൻസർ. 90% വും സ്ത്രീകളിൽ കണ്ടുവരുന്ന ഒന്നാണ്. മിക്കപ്പോഴും ഇത് ആദ്യ സ്റ്റേജിൽ തന്നെ തിരിച്ചറിയാവുന്ന ഒന്നാണ് എങ്കിൽ കൂടിയും, പലരും ഇതിന്റെ ലക്ഷണങ്ങൾ വകവയ്ക്കാതെ വിടുന്നതുകൊണ്ട് ഇത് അവസാന സ്റ്റേജിൽ ആയിരിക്കും മനസ്സിലാക്കുന്നത്. മാസത്തിൽ ഒരിക്കലെങ്കിലും സ്തനങ്ങളെ നല്ല രീതിയിൽ പരിശോധന ചെയ്യുന്ന ഒരാൾക്ക് തന്റെ സ്തനത്തിൽ വരുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ മാസത്തിൽ ഒരിക്കൽ നിർബന്ധമായും ഒരു സ്ത്രീ തന്റെ സ്ഥനങ്ങളിൽ പരിശോധന ചെയ്യേണ്ടതാണ്.

ഏതെങ്കിലും രീതിയിലുള്ള കഴലകളോ, മുഴകളോ, തടിപ്പോ, കല്ലപ്പ്, വേദന, നിറം വ്യത്യാസം, മുലഞെട്ടുകൾ ഏതെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻതന്നെ ഒരു ഡോക്ടറെ കാണിക്കേണ്ടത് നിർബന്ധമാണ്. ഒരു മാമോഗ്രാം നടത്തുക വഴി ബ്രെസ്റ്റ്കാൻസറിന്റേതാണോ ഈ ലക്ഷണങ്ങൾ എന്ന് പൂർണമായും ഉറപ്പാക്കാം. ഇത്തരത്തിൽ ബ്രെസ്റ്റ് കാൻസർ ആണ് നിങ്ങൾക്ക് ഉള്ളത് എന്നുണ്ടെങ്കിൽ അകാരണമായി തന്നെ സ്ഥാനങ്ങളിൽ ഇടയ്ക്കിടെ വേദന അനുഭവപ്പെടാം. നമ്മുടെ ജീവിതരീതിയും ഭക്ഷണ ശൈലിയും തന്നെയാണ് ഇത്തരത്തിലുള്ള രോഗാവസ്ഥകൾ നമുക്ക് ഉണ്ടാക്കിയെടുക്കുന്നത്. അതുകൊണ്ടുതന്നെ പരമാവധിയും നല്ല രീതിയിൽ ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിനും അത് ആരോഗ്യപ്രദമാക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം. ഒപ്പം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യമാണ് അവസാന സ്റ്റേജിൽ ആണെങ്കിൽ കൂടിയും ബ്രെസ്റ്റ് കാൻസറിനെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും. മിക്കപ്പോഴും ബ്രസ്റ്റ് റിമൂവൽ തന്നെയാണ് ബ്രസ്റ്റ് ക്യാൻസറിനെ ഏറ്റവും നല്ല പ്രതിവിധി.

Leave a Reply

Your email address will not be published. Required fields are marked *