സാമ്പത്തിക പ്രശ്നങ്ങൾ എന്നും എല്ലാവർക്കും അനുഭവപ്പെടുന്ന ഒന്നാണ്. സാധാരണക്കാരനെ നിത്യവും നേരിടേണ്ടിവരുന്ന ഒന്നാണ് സാമ്പത്തികമായ ബുദ്ധിമുട്ടുകൾ. ചിലർക്ക് പണം വരുന്നുണ്ടെങ്കിലും അത് ശരിയായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കാതെ വരാറുണ്ട്. ലക്ഷ്മി ദേവി സാന്നിധ്യം ഒരു വീട്ടിൽ കുറയുന്നത് കൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. എത്ര അധ്വാനിച്ചാലും എത്ര പണം കിട്ടിയാലും അതൊക്കെ വെള്ളം പോലെ തീർന്നു പോകുന്ന അവസ്ഥ നേരിടുന്ന ആളുകളുമുണ്ട്. ഇത്തരത്തിൽ പണത്തിന്റേതായ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ആയുള്ള ഒരു പരിഹാരം ആർക്കും വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. ഏറ്റവും വൃത്തിയോടും ശുദ്ധിയോടും കൂടി കർമ്മങ്ങൾ ചെയ്യുകയും വിശ്വാസത്തോടുകൂടി നിറവേറ്റുകയും ആണെങ്കിൽ നിങ്ങളുടെ വീട്ടിലെ പണത്തിന്റേതായ ബുദ്ധിമുട്ടുകൾ കുറയുകയും, ധനവരവ് കൂടുകയും ചെയ്യും.
നിങ്ങളുടെ എല്ലാവിധ സാമ്പത്തിക പ്രാരാബ്ധങ്ങളിൽ നിന്നും ഒരു പരിധിവരെ രക്ഷനേടാൻ ഇത് സഹായിക്കും. ഇതിനായി ചുവപ്പ്, അല്ലെങ്കിൽ മഞ്ഞയോ നിറത്തിൽ ഒരു കിഴി കെട്ടാവുന്ന രീതിയിലുള്ള വലുപ്പത്തിൽ തുണി ആവശ്യമാണ്. ഒപ്പം തന്നെ അല്പം ഏലക്കയും ആവശ്യമാണ്. ഒരു ഒരുപിടി പച്ചക്കറിപ്പൂരവും ഇതിനെ ആവശ്യമായിട്ടുണ്ട്. ഒപ്പം തന്നെ നല്ല ഭംഗിയുള്ള തരിപോലും കേടുപാടുകൾ പറ്റിയിട്ടില്ലാത്ത ഒരു വെറ്റിലയും നമുക്ക് ഇതിനായി എടുക്കാം. ഒപ്പം ഒരു നാണയവും കുടെ ചേർക്കാം. സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുന്ന സമയത്ത് ചുവപ്പ് തുണി നമുക്കും വിളക്കിനും നടുവിലായി വിരിച്ച് ഇതിലേക്ക് ഈ പറഞ്ഞ സാധനങ്ങളെല്ലാം ചേർത്തുകൊണ്ട് ലക്ഷ്മിദേവിയോട് നല്ലപോലെ ധ്യാനിച്ച്, ഈ കിഴി നമ്മുടെ വീട്ടില് അലമാര അല്ലെങ്കിൽ ധനം സൂക്ഷിച്ചിട്ടുള്ള മുറിയിൽ കൊണ്ടു വയ്ക്കാവുന്നതാണ്.