പലപ്പോഴും നമ്മൾ തുറന്നുപറയാൻ മടി കാണിക്കുന്ന ഒരു കാര്യമാണ് സെക്ഷ്വൽ ആയിട്ടുള്ള കാര്യങ്ങൾ. എന്നാൽ യഥാർത്ഥത്തിൽ ഇത് തുറന്നു പറയാത്തത് കൊണ്ട് തന്നെ മിക്കപ്പോഴും ജീവിതത്തിൽ മാനസികമായ പലതരത്തിലുള്ള പ്രശ്നങ്ങളും ശാരീരികമായ പ്രശ്നങ്ങളും ഒപ്പം തന്നെ ഉണ്ടാകും. അതുകൊണ്ടുതന്നെ പരമാവധിയും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഒരു ഡോക്ടറെ സമീപിച്ച് തുറന്നു പറയാൻ മനസ്സ് കാണിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിൽ തുറന്നു പറയാനായി മിക്കപ്പോഴും പുരുഷന്മാർ ആയിരിക്കും ഡോക്ടറുടെ അടുത്തേക്ക് എത്തുക. സ്ത്രീകൾ ഈ കാര്യത്തിൽ എപ്പോഴും മടി കാണിക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ പുരുഷന്മാരെക്കാളും കൂടുതലായി ഇത്തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നത് സ്ത്രീകൾ ആയിരിക്കും. പ്രധാനമായും സ്ത്രീകൾക്ക് കാണുന്ന ഇത്തരം ഒരു പ്രശ്നമാണ് താല്പര്യക്കുറവ്. മിക്കപ്പോഴും സെക്ഷ്വൽ ആയിട്ട് ബന്ധപ്പെടുന്നതിന് സ്ത്രീകൾക്ക് താല്പര്യക്കുറവ് ഉണ്ടാകാറുണ്ട്.
ഇത് ചിലപ്പോൾ അവരുടെ മുൻകാല അനുഭവങ്ങളിൽ നിന്നോ അല്ലെങ്കിൽ മനസ്സിലുള്ള ഒരു ഭയം കൊണ്ടൊക്കെ ആയിരിക്കാം. സ്ത്രീയും പുരുഷനുമായി ശാരീരികമായി മാത്രമല്ല മാനസികമായുള്ള അടുപ്പവും ഇത്തരത്തിൽ നല്ല സെക്ഷ്വൽ റിലേഷ്യൻഷിപ്പിലേക്ക് ശേഷിക്കുന്നു. മാനസികമായ സെകഷ്വൽ ചിന്തകളും അല്ലെങ്കിൽ മാനസികമായി നല്ലൊരു കോൺസെൻട്രേഷനിൽ ആയിരിക്കുകയാണെങ്കിൽ മാത്രമാണ് പുരുഷൻ ആണെങ്കിലും സ്ത്രീക്ക് ആണെങ്കിലും നല്ല ഒരു സെക്ഷ്വൽ റിലേഷൻഷിപ്പ് സാധ്യമാകുന്നുള്ളൂ. അതോടൊപ്പം തന്നെ 70% സ്ത്രീകൾക്ക് മാത്രമാണ് പലപ്പോഴായും ഓർഗാസം സാധ്യമാകുന്നുള്ളൂ. ഓർഗാസമാണ് സെക്ഷൻ റിലേഷൻഷിപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതിനായി സ്ത്രീയും പുരുഷനും ഒരുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്. ചിലർക്കെങ്കിലും ഉണ്ടാകുന്ന വജൈനൽ ഡ്രൈനനസ്സ് തടയുന്നതിനായി ലൂബ്രിക്കന്റുകൾ ഉപയോഗിക്കാവുന്നതാണ്.