വാസ്തുപരമായി കിടപ്പുമുറിയിൽ വരാൻ പാടില്ലാത്ത ചില സാധനങ്ങൾ.

നമ്മുടെ കിടപ്പുമുറി എപ്പോഴും വൃത്തിയും ശുദ്ധിയും ഉള്ളതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു ദിവസം മുഴുവൻ അധ്വാനിച്ചതിനുശേഷം നമ്മൾ ശരീരത്തിന് ഒരു റസ്റ്റ് കൊടുക്കുന്ന സമയമാണ് കിടപ്പുമുറി. അതുകൊണ്ടുതന്നെ ആ സ്ഥലം ഏറ്റവും ശുദ്ധവും അതുപോലെതന്നെ കൃത്യതയോടെ കൂടിയത് ആയിരിക്കണം. കിടപ്പുമുറിയിൽ നാം ശ്രദ്ധിക്കേണ്ട ചില പ്രത്യേക കാര്യങ്ങൾ ഉണ്ട്. അവയിൽ വാസ്തുപരമായി കിടപ്പുമുറിയിൽ ഏതൊക്കെ സാധനങ്ങൾ വരാം ഏതൊക്കെ സാധനങ്ങൾ വരാൻ പാടില്ല എന്നതും ഉണ്ട്. ജീവിതത്തിന്റെ നല്ലൊരു ഭാഗവും നമ്മൾ ചെലവഴിക്കുന്നത് ഈ കിടപ്പുമുറിയിലാണ്. അതുകൊണ്ടുതന്നെ കിടപ്പുമുറി വരാൻ ഏറ്റവും ഉചിതമായ ഭാഗം എന്ന് പറയുന്നത് തെക്ക് കിഴക്കേ മൂലയാണ്. ഒപ്പം കിടപ്പുമുറിയിൽ വരാൻ പാടില്ലാത്ത ചില വസ്തുക്കൾ ഉണ്ട്. അവയെ കൂടി നമ്മൾ ശ്രദ്ധിക്കണം. മാരക ആയുധങ്ങൾ, അതുപോലെ കത്തി, കടാര, നെയിൽ കട്ടർ എന്നിങ്ങനെയുള്ള വസ്തുക്കൾ ഒന്നും കിടപ്പുമുറിയിൽ സൂക്ഷിക്കാൻ പാടില്ല.

ഇങ്ങനെ ഉള്ള വസ്തുക്കൾ മുറിയിൽ സൂക്ഷിക്കുന്നത് മരണതുല്യമായ ദുഃഖം നമുക്ക് കൊണ്ടുവരും എന്നതിന്റെ സൂചനയാണ്. വസ്തുക്കൾ മാത്രമല്ല ഇവയുടെ മോഡലുകളോ, ചിത്രങ്ങളോ ഒന്നും തന്നെ കിടപ്പുമുറിയിൽ സൂക്ഷിക്കാൻ പാടില്ല. മറ്റുള്ള മുറികളിലോ അല്ലെങ്കിൽ ഹോളിലോ എല്ലാം വയ്ക്കുന്നത് കൊണ്ട് കുഴപ്പമില്ല. ഇത് മാത്രമല്ല ദൈവങ്ങളുടെ രൂപങ്ങളോ വിഗ്രഹങ്ങളോ ഒന്നും തന്നെ കിടപ്പുമുറിയിൽ സൂക്ഷിക്കാൻ പാടില്ല. ഇവയുടെ സ്ഥാനം കിടപ്പുമുറിയിൽ അല്ല പൂജാമുറിയിലാണ്. അതുപോലെതന്നെ കണ്ണാടിയോ കണ്ണാടി ഉള്ള അലമാരകളും കിടപ്പുമുറിയിൽ സൂക്ഷിക്കാമെങ്കിലും, കിടക്കുന്നതിന് എതിർവശമായി വേണം വയ്ക്കാൻ, കിടക്കുന്നത് പ്രതിബിംബമായി കാണാൻ പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *