ചീര വിളവെടുക്കാൻ വെറും 10 ദിവസം. നോക്കാം ഒരു എളുപ്പമാർഗം.

ചീര കൃഷി നാമം എല്ലാവരും ചെയ്യാറുള്ളതാണ്. എന്നാൽ മറ്റ് ഏത് വിളയെ പോലെ തന്നെയും ചീരക്കും നല്ലപോലെ വെയിലും വേരോട്ടവും വേണം. അതുകൊണ്ടുതന്നെ ചീര നടുന്ന മണ്ണ് നല്ലപോലെ കിളച്ച് ഇളക്കി ഇടേണ്ടത് നിർബന്ധമാണ്. വയ്ക്കുന്ന സ്ഥലം മാത്രമല്ല ചുറ്റുപാടും കുറച്ച് അധികം സ്ഥലം നല്ല പോലെ മണ്ണ് ഇളക്കം വേണം. എപ്പോഴും നല്ലയിനം ചീര വിത്തുകൾ പാകി മുളപ്പിക്കാൻ ശ്രദ്ധിക്കുക. അതുമല്ലെങ്കിൽ തലേവർഷം ഉണ്ടായ ചീരയുടെ വിത്ത് തന്നെ പാകി മുളപ്പിക്കാം. നല്ല കരുത്തുള്ള ചെടികൾ ഉണ്ടെങ്കിൽ മാത്രമാണ് നല്ലപോലെ നമുക്ക് വിള കിട്ടുന്നുള്ളൂ.

ഇതിനായി നല്ല കരുത്തുള്ള വേരുകളും ചെടികൾക്ക് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിൽ നല്ല കരുത്തുള്ള തേടികളും വേരുകളും ഉണ്ടാകുന്നതിനായി നമുക്ക് ചെയ്യാവുന്ന ഒരു എളുപ്പമാർഗമാണ് തേയില വേസ്റ്റ്. മീറ്റിംഗ് ചായ വെച്ചിട്ടുള്ള ബാക്കി തേയില വേസ്റ്റ് ഒരു പാത്രത്തിൽ സൂക്ഷിച്ചു എടുത്തു വയ്ക്കുക. ഇത് ഒരു ബക്കറ്റ് നിറയെ വെള്ളത്തിൽ നല്ലപോലെ ലൂസായി മിക്സ് ചെയ്തു നടുന്ന മണ്ണിൽ ഒഴിച്ചുകൊടുക്കാവുന്നതാണ്. മണ്ണിന്റെ എല്ലാ ഭാഗവും ഈ തേയില വേസ്റ്റ് കൊണ്ട് നിറയ്ക്കുക. ശേഷം ഈ മണ്ണിൽ ചീര വിത്ത് പാകുക. ഉറുമ്പുകൾ വന്ന് ഈ വിത്തുകൾ തിന്നാതിരിക്കുന്നതിനായി മഞ്ഞള് തൂവി കൊടുക്കാം. ഒപ്പം തന്നെ കൃഷിയിടത്തിന്റെ ചുറ്റുവശവും മണ്ണെണ്ണ തളിച്ചു കൊടുക്കാം. ആദ്യത്തെ ഒന്ന് രണ്ട് ദിവസം ചീര വിത്തിന് വെള്ളം ഒഴിച്ച് കൊടുക്കാൻ പാടില്ല. സ്പ്രേ ബോട്ടിൽ കൊണ്ട് സ്പ്രേ ചെയ്തു കൊടുക്കാൻ മാത്രമേ പാടുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *