എങ്ങനെയാണ് യഥാർത്ഥ പ്രകാരം സിന്ദൂരം അണിയേണ്ടത്.

സീതാദേവിയും ലക്ഷ്മി ദേവിയും എല്ലാം സിന്ദൂരമണിഞ്ഞിരുന്നത് അവരുടെ ഭർത്താക്കന്മാരുടെ ദീർഘായുസ്സിനും ഐശ്വര്യത്തിനും സംരക്ഷണത്തിനും വേണ്ടി എന്ന നിലയിലായിരുന്നു. ഇതേ സങ്കൽപ്പത്തിൽ തന്നെയാണ് ഇന്നും നമ്മൾ സ്ത്രീകൾ സിന്ദൂരം അണിയുന്നത്. എന്നാൽ പലപ്പോഴും അതൊരു ഫാഷൻ മാത്രം എന്ന നിലയിലേക്ക് മാറിപ്പോകുന്നു. പല ഫംഗ്ഷനുകളിലും നോക്കിയാൽ കാണാം പല സ്ത്രീകളും പല രീതിയിലായിരിക്കും സിന്ദൂരം അണിഞ്ഞിരിക്കുന്നത്. പലരും ചെറിയ ഒരു പൊട്ട് എന്ന് കണക്കിന് മാത്രം സിന്ദൂരം തൊടുന്നതായി കണ്ടിട്ടുണ്ട്. ലക്ഷ്മി ദേവി വസിക്കുന്ന 108 സ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മനുഷ്യന്റെ നെറുക എന്നുള്ളത്. അതുകൊണ്ടുതന്നെ ഏറ്റവും പവിത്രമായി ആ ഭാഗത്തെ നമ്മൾ സൂക്ഷിക്കേണ്ടതുണ്ട്. മഹാദേവനെ ശത്രുക്കളിൽ നിന്നും രക്ഷിക്കുന്നതിനായി പാർവതി ദേവി അണിഞ്ഞിരുന്ന ഒരു ആയുധമാണ് യഥാർത്ഥത്തിൽ സിന്ദൂരം.

അതുകൊണ്ടുതന്നെ അത്രത്തോളം ശക്തിയുള്ള ഒന്നാണ് സിന്ദൂരം എന്നും മനസ്സിലാക്കിക്കൊണ്ടുവേണം അതിനെ നമ്മൾ കൈകാര്യം ചെയ്യുന്നതിന്. അത്രത്തോളം പവിത്രതയുള്ള ഒന്നായത് കൊണ്ട് തന്നെ എപ്പോഴും സിന്ദൂരം പൂജാമുറിയിലാണ് സൂക്ഷിക്കുന്നത് ഉത്തമമായിട്ടുള്ളത്. നിങ്ങൾ അണിയുന്ന സ്ഥലത്ത് വയ്ക്കുന്നതുകൊണ്ട് കുഴപ്പമില്ല, എങ്കിലും പൂജാമുറിയാണ് ഏറ്റവും സുരക്ഷിതം. അതുപോലെതന്നെ സിന്ദൂരം നെറുകയിലണിയേണ്ടത് സിന്ദൂരരേഖയിലാണ്. ഒരുപാട് കൂടുതലോ അല്ലെങ്കിൽ ചെറിയ ഒരു പൊട്ടുപോലെയോ ആകാതെ ഒരു മീഡിയം വലുപ്പത്തിൽ നീട്ടി വരയ്ക്കേണ്ടതാണ്. ഇത്തരത്തിൽ വളരെ വൃത്തിയും ശുദ്ധിയും ഉള്ള കൈകളോടും കൂടി സിന്ദൂരം നിങ്ങളുടെ നെറുകയിൽ അണിയേണ്ടത് നിങ്ങളുടെ ഭർത്താവിന്റെ ഐശ്വര്യത്തിനും, സംരക്ഷണത്തിനും, ആരോഗ്യത്തിനും എല്ലാം ഉചിതമാണ്. അതുപോലെ തന്നെ സിന്ദൂരം നെറുകയിൽ അണിയുന്ന സമയത്ത് പാർവതി ദേവിയെ മനസ്സിൽ ധ്യാനിക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *