ഹാർട്ടിനെ പ്രശ്നമുള്ള ആളുകൾക്ക് ചെയ്യുന്ന ഒന്നാണ് ബൈപ്പാസ് സർജറി. എന്നാൽ ഇത് ചെയ്യുന്നതിനെ പല ആളുകൾക്കും ഭയം തോന്നി, പിന്മാറുന്നത് പലപ്പോഴും മരണത്തിലേക്ക് വരെ നയിക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ എന്തിനാണ് ബൈപ്പാസ് സർജറി ചെയ്യുന്നതെന്നും, ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്നും തിരിച്ചറിഞ്ഞാൽ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുന്നില്ല. ശരീരത്തിന്റെ രക്ത പ്രവാഹം നടക്കുന്നത് ഹൃദയത്തിന്റെ രക്തക്കുഴലുകളിലൂടെയാണ്. ഹൃദയത്തിലാണ് രക്തശുദ്ധീകരണം നടക്കുന്നത്. അതുകൊണ്ടുതന്നെ ഹൃദയത്തിൽ നിന്നും ആരംഭിക്കുന്ന രക്തക്കുഴലോ അല്ലെങ്കിൽ ഹൃദയത്തിലേക്ക് രക്തം കൊണ്ടുവരുന്ന രക്തക്കുഴലുകളിലോ എന്തെങ്കിലും ബ്ലോക്ക്, തകരാറുകൾ ഉണ്ടാകുന്ന സമയത്താണ് ഹാർട്ട് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഉള്ള കൊഴുപ്പ് അടിഞ്ഞോ അല്ലെങ്കിൽ പ്ലാക്ക് രൂപപ്പെട്ടോ ഈ ബ്ലോക്കുകള്‍ ഉണ്ടാകാം. ഇതല്ലാതെ തന്നെ ഹൃദയത്തിനുള്ളിൽ ഉള്ള രക്തക്കുഴലുകൾക്ക് തകരാറുകൾ സംഭവിച്, ഹൃദയത്തിന്റെ നാല് അറകളിലേക്കും ശരിയായ രീതിയിൽ രക്ത ഓട്ടം നടക്കാതെ വരുന്നത് തടയുന്നതിനാണ് ബൈപ്പാസ് സർജറികൾ ചെയ്യുന്നത്. രക്തക്കുഴലുകൾക്ക് ബ്ലോക്ക് സംഭവിക്കുകയോ അല്ലെങ്കിൽ ഇത് പൊട്ടുകയോ ചെയ്യാം ഇങ്ങനെ ഹാർട്ടറ്റാക്ക് ഉണ്ടാകുന്നു. ബൈപ്പാസ് സർജറി വഴി ഈ രക്തക്കുഴലുകൾ മാറ്റിവയ്ക്കുകയൊ അല്ലെങ്കിൽ ഇതിന് ജോയിന്റുകൾ ഉണ്ടാക്കുകയൊ പുതിയ രക്തക്കുഴൽ വഴി രക്തം ശരിയായ രീതിയിൽ പമ്പ് ചെയ്യിപ്പിക്കുകയും ആണ് ചെയ്യുന്നത്. കൈകളിൽ നിന്ന്, കാലിന്റെ ഞരമ്പുകളിൽ നിന്നോ ആണ് ഇതിനായുള്ള പുതിയ രക്തക്കുഴലുകൾ തിരഞ്ഞെടുക്കുന്നത്. ഏറ്റവും അനുയോജ്യമായ രക്തക്കുഴൽ ഏത് ഭാഗത്തേതാണ് എന്ന് സെലക്ട് ചെയ്തതിനു ശേഷം ഇത് ഹൃദയത്തിലേക്ക് വെച്ചു പിടിപ്പിക്കുകയാണ് ചെയ്യുന്നത്.