ജൈവ കീടനാശിനി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. പച്ചക്കറികൾക്ക് വരുന്ന കീടബാധ അകറ്റുന്നതിന് സഹായകമാകുന്നു ഈ ജൈവ കീടനാശിനി.ഈ കീടനാശിനി ഉണ്ടാക്കുന്നതിന് അധികം പണ ചെലവ് ഇല്ല എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വീട്ടിൽ ബാക്കി വന്നു വെറുതെ ഒഴിച്ചു കളയുന്ന കഞ്ഞിവെള്ളത്തിൽ നിന്നും ജൈവ കീടനാശിനി ഉണ്ടാക്കാം എന്ന് എത്രപേർക്കറിയാം. ബാക്കി വന്ന കഞ്ഞിവെള്ളം ഒന്നോ രണ്ടോ ദിവസം എടുത്ത് പുളിപ്പിച്ചതിനുശേഷം, ഇതിലേക്ക് ഒരച്ച് ശർക്കര ചീകിയിട്ട ശേഷം, പച്ചമഞ്ഞൾ ചതച്ച് ചേർത്ത് നല്ല പോലെ മിക്സ് ചെയ്തു വയ്ക്കുക. ഇങ്ങനെ മിക്സ് ചെയ്ത കഞ്ഞിവെള്ളം മൂന്നുദിവസം പഴകിയ ശേഷം അരിച്ചെടുക്കാം. ഇത് ഇതിന്റെ കട്ടിക്കനുസരിച്ച് പച്ചവെള്ളമായി ഡയല്യൂട്ട് ചെയ്തു ചെടികളിൽ നേരിട്ട് തളിച്ചു കൊടുക്കാം. ഇലകളിലും തണ്ടുകളിലും, മണ്ണിലും ആകുന്ന പോലെ നേരിട്ട് തെളിച്ചു കൊടുക്കാം.
ഇങ്ങനെ ചെയ്യുന്നത് മൂലം ചെടികളിലെ കീടബാധ നല്ലപോലെ മാറികിട്ടുന്നു. പൂക്കാത്ത ഏത് ചെടിയും കീഴനാശിനി മൂലം നല്ലപോലെ പൂത്തും കായ്ച്ചും ലഭിക്കുന്നു. ഇത് തക്കാളിക്കും, പയറിനും, പടവലത്തിനും, അമരക്കും, എല്ല പച്ചക്കറികൾക്കും ഉപയോഗിക്കാവുന്നതാണ്. കടകളിൽ നിന്നും നമ്മൾ ജൈവ കീടനാശിനി എന്ന പേരിൽ വേടിക്കുന്നതിന് സമാനമായ ഫലം തന്നെയാണ് ഇതും നൽകുന്നത്. അതുകൊണ്ടുതന്നെ കീടനാശിനി പേടിക്കുന്നതിനായി ഇനി പണം ഇനി ചെലവാക്കേണ്ടതില്ല. ചെടികൾക്ക് വേണ്ടുന്ന എല്ലാ സംരക്ഷണവും അത് സമയങ്ങളിൽ കൃത്യമായി നൽകിയാൽ നല്ലപോലെ ഇവ വിള നൽകും. മണ്ണൊരുക്കുന്നതു മുതൽ, വിത്ത് പാകുന്നതുമുതൽ എല്ലാ കാര്യങ്ങളിലും ചെടികളെ ശ്രദ്ധിക്കണം.