മൂലക്കുരു എന്താണെന്ന് എങ്ങനെയാണ് ഇത് വരുന്നത് എന്നും തിരിച്ചറിഞ്ഞാൽ മാത്രമാണ് നമുക്ക് ഇതിനെ പരിഹാരം എളുപ്പത്തിൽ ചെയ്യാനും സാധിക്കും. മൂലക്കുരു എന്നത് മലദ്വാരത്തിൽ കാണുന്ന ഒരു ഗ്രോത്താണ്. രക്തക്കുഴൽ പുറത്തേക്ക് തള്ളി നിൽക്കുന്ന ഒരു പ്രതിഭാസമാണ്. ശരീരത്തിൽ ഇത്തരത്തിൽ മൂലക്കുരു ഉണ്ടാകുന്ന പലതരം കാരണങ്ങളുമുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമാണ് ശരീരത്തിന്റെ ചൂട് വർദ്ധിക്കുന്നു എന്നുള്ളത്. ഇങ്ങനെ ശരീരത്തിന്റെ ചൂട് വർദ്ധിക്കുന്നതിനും പല കാരണങ്ങളുണ്ട്. നാം വെള്ളം കുടിക്കുന്ന അളവിൽ ഉണ്ടാകുന്ന കുറവ്, അതുപോലെതന്നെ ഭക്ഷണം കഴിക്കുന്ന നേരത്തിനും ഉള്ള വ്യത്യാസവും ഭക്ഷണത്തിലെ ഫൈബറിന്റെ അളവ് കുറയുന്നതും. ഇവയെല്ലാം മൂലക്കുരു ഉണ്ടാകുന്നതിന് കാരണമായി മാറാറുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ പരിഹരിക്കുന്നതിനായി നാം ചെയ്യേണ്ടത് ധാരാളമായി വെള്ളം കുടിക്കുക എന്നത് തന്നെയാണ്.
ഒരു 25 കിലോ ഭാരമുള്ള വ്യക്തി ഒരു ലിറ്റർ വെള്ളം എന്ന കണക്കിന് കുടിക്കേണ്ടതാണ്. ഭക്ഷണത്തിൽ ധാരാളമായി ഫൈബർ ഉൾപ്പെടുത്തുകയും ചെയ്യാം. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ പരമാവധിയും കുറയ്ക്കുന്ന തന്നെയാണ് എല്ലാവിധ രോഗങ്ങളിൽ നിന്നും രക്ഷനേടുന്നതിന് ഉചിതമായുള്ളത്. മൂലക്കുരു രണ്ടു തരത്തിലാണ് ഉണ്ടാക്കാൻ സാധ്യതയുള്ളത് ഒന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിലും മറ്റൊന്ന് ഉള്ളിലേക്ക് കയറി നിൽക്കുന്ന രീതിയിലും. ഉള്ളിലേക്ക് കയറി നിൽക്കുന്നതാണ് കൂടുതലും ബുദ്ധിമുട്ടും ഉണ്ടാക്കുന്നത് ഇതിന് ബ്ലീഡിങ് കൂടുതൽ അനുഭവപ്പെടാറുണ്ട്. കൂടുതലായി സ്‌ട്രെസ് അനുഭവിക്കുന്ന ആളുകൾക്കും ഇത് വരാനുള്ള സാധ്യത കൂടുതലാണ്. നാം കഴിക്കുന്ന ഭക്ഷണത്തിൽ ഏതാണ് നമുക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാകുന്നത് എന്ന് തിരിച്ചറിഞ്ഞ് ഒഴിവാക്കി നിർത്താനും പ്രത്യേകം ശ്രദ്ധിക്കണം.