നമ്മൾ വീട്ടിൽ തക്കാളി കൃഷി ചെയ്യുന്ന സമയത്ത് പലതരത്തിലുള്ള പോരായ്മകളും ബുദ്ധിമുട്ടുകളും ഇതിന് ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ തക്കാളിക്ക് ഉണ്ടാകുന്ന പല പ്രശ്നങ്ങളും പരിഹരിക്കുന്നതിന് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മരുന്നുകളും പ്രയോഗങ്ങളും ഉണ്ട്. തക്കാളിക്ക് ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ചെടിക്ക് വാട്ടം സംഭവിക്കുക, അതുപോലെ തക്കാളിയുടെ അടിഭാഗം കറുപ്പ് നിറത്തിൽ ആവുക, കൂടാതെ തക്കാളി വിണ്ടുകീറുന്ന അവസ്ഥയും ഉണ്ടാകാം. ഈ പ്രശ്നങ്ങളൊക്കെ നമുക്ക് എളുപ്പം പരിഹരിക്കാവുന്നതാണ്. ഇത് തക്കാളി പൂക്കാൻ തുടങ്ങുന്ന സമയത്താണ് ഇതിനുവേണ്ട മരുന്നുകൾ ചെയ്യേണ്ടത്. ഒപ്പം തന്നെ മാസത്തിൽ ഒരിക്കലെങ്കിലും ചെടികൾക്ക് ഡോളോ മീറ്റ് ഇട്ടുകൊടുക്കേണ്ടത് അത്യാവശ്യമാണ്. ഒപ്പം തന്നെ ചെളികൾക്ക് നൽകേണ്ട മറ്റൊരു മൂലകമാണ് മഗ്നീഷ്യം സൾഫേറ്റ്. ഇതിനായി നമുക്ക് സോൾട്ട് കടകളിൽ നിന്നും മേടിക്കാൻ ലഭിക്കുന്നുണ്ട്.
മുക്കാൽ സ്പൂൺ സോൾട്ട് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ബോട്ടിൽ ആക്കി തക്കാളി ചെടിയിൽ ഇലകളിലും തണ്ടുകളിലും എല്ലാം നല്ലപോലെ സ്പ്രേ ചെയ്തു കൊടുക്കാം. ഇത് തക്കാളി വാട്ടം മാറുന്നതിനും വിണ്ടുകീറുന്നത് പരിഹരിക്കാനും ഇതുവഴി സാധിക്കുന്നു. 5 ഗ്രാം ടാഗ് മോണസ് അര ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു 10 ലിറ്റർ വെള്ളവുമായി ഡയല്യൂട്ട് ചെയ്ത് തക്കാളിയുടെ കടഭാഗത്ത് ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇത് ചെടിയുടെ വാട്ട രോഗം പൂർണമായും മാറുന്നത് സഹായിക്കുന്നു. ഇത്തരത്തിൽ ചെടികളിൽ നല്ലപോലെ സംരക്ഷിക്കുകയാണെങ്കിൽ ഇവ നല്ലപോലെ തന്നെ വിളകളും നൽകുന്നു.മഴക്കാല സംരക്ഷണവും ചെടികൾക്ക് പ്രത്യേകം നൽകേണ്ടതാണ്.