ഹെർണിയ എന്ന് നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ടായിരിക്കും. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ഒന്നാണ് ഹായ്റ്റസ് ഹെർണിയ. ഹെർണിയ എന്നാൽ കുടലിറക്കം എന്നാണ്. ശരീരത്തിൽ ശ്വാസകോശത്തിനും വയറിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒന്നാണ് ഹായ്റ്റസ്. ഈ ഹായ്റ്റസ് ഹെർനിയയുടെ ലക്ഷണങ്ങൾ നെഞ്ചുവേദനയ്ക്കും ഹാർട് അറ്റക്കിനും തുല്യമായ ഒന്നാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ഇത് തിരിച്ചറിയാതെ പോകുന്നു. അതുപോലെതന്നെ ഈ ഹൈറ്റസ് ഹെർണിയ കാലിനും പൊക്കിളിനും വരാം. ഇതുവരുന്ന സാഹചര്യങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിയാം. ഒന്ന് വയറിന് ഏതെങ്കിലും തരത്തിലുള്ള പ്രഷർ കൊടുക്കുന്ന സമയത്ത്. അതായത് മലബന്ധമുള്ള സമയത്ത് മുക്കുന്ന സമയത്ത് അല്ലെങ്കിൽ എന്തെങ്കിലും ഭാരം എടുക്കുന്ന സമയത്ത് ഒക്കെ വയറിന് പ്രഷർ കൊടുക്കാം, ഈ സമയത്ത് ഹായ്റ്റസ് ഹെർണിയ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.
അതുപോലെതന്നെ പൊണ്ണത്തടിയുള്ള ആളുകളിലും ഇത് വരാം. അതുപോലെതന്നെ ഭക്ഷണം കഴിഞ്ഞ് ഉടനടി പോയി കിടക്കുന്ന സമയത്ത് വയറിന് മുകളിലേക്ക് ഒരു തള്ളൽ വരാം ഇതും ഹായ്റ്റസ് ഹെർണിയ ഉണ്ടാക്കാനുള്ള സാധ്യത കൂട്ടുന്നു. ഇത് ശരീരത്തിൽ വന്നു കഴിഞ്ഞാൽ ഗ്യാസ് കയറിയ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകാം. അതോടൊപ്പം തന്നെ ചിലർക്ക് അറ്റാക്ക് വന്നതിന് സമാനമായ രീതിയിൽ ഉണ്ടാകാം. ഇത് തെറ്റിദ്ധരിക്ക പെടുന്നതുകൊണ്ടാണ് തിരിച്ചറിയാതെ പോകുന്നത്. ഈ സമയത്ത് ആമാശയം ശ്വാസകോശത്തിന് അടുത്തേക്ക് ഉയർന്നിരിക്കുന്നു അതുകൊണ്ടാണ് ഇത്തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകാം. ഇവ പരിഹരിക്കുന്നതിനെ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഡോക്ടർസിനെ സമീപിക്കേണ്ടത് അനിവാര്യമാണ്. ഇന്ന് മോഡേൺ മെഡിസിനിൽ ഇതിനൊക്കെയുള്ള ട്രീറ്റ്മെന്റ് ലഭ്യമാണ്.