ക്യാൻസർ എന്ന രോഗം പിടിപ്പെട്ടു എന്നറിഞ്ഞു കഴിഞ്ഞാൽ തന്നെ ആളുകളുടെ മനസ്സ് മരവിച്ചു കഴിഞ്ഞിരിക്കുന്നു കാരണം ക്യാൻസർ എന്ന രോഗം മനുഷ്യനെ ഇല്ലാതാക്കും എന്ന രീതിയായിരുന്നു ആദ്യകാലങ്ങളിൽ എല്ലാം തന്നെ ഉണ്ടായത് എന്നാൽ ഇന്ന് നമ്മുടെ മോഡേൺ മെഡിസിൻ വളരെയധികം പുരോഗമിച്ചു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ക്യാൻസറിന്റെ ആദ്യഘട്ടത്തിൽ കണ്ടുപിടിച്ചെന്നാൽ വളരെ പെട്ടെന്ന് തന്നെ ഇതിനെ മരുന്നുകൾ കൊണ്ട് തന്നെ പൂർണ്ണമായും ഭേദമാക്കുന്നതിന് സാധിക്കുന്നു ഇനി നാലാം ഘട്ടത്തിലാണ് കണ്ടുപിടിക്കുന്നത് എന്നിരുന്നാൽ കൂടിയും പൂർണമായും ഭേദപ്പെടുത്താൻ സാധിക്കുന്നതോ അല്ലെങ്കിൽ നമ്മുടെ ആയുസ്സിന്റെ കാലാവധി കൂട്ടി കിട്ടുന്ന രീതിയിലേക്ക് മാറ്റുന്നതിനുള്ള മരുന്നുകളും ചികിത്സകളും ഇന്ന് നിലവിലുണ്ട്. ക്യാൻസർ എന്ന രോഗത്തിന് നാല് ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത് . ബ്രെസ്റ്റ് കാൻസർ ആണ് ഒരു വ്യക്തിക്ക് വന്ന് ചേർന്നിട്ടുള്ളത് എന്നുണ്ടെങ്കിൽ ഇതിന്റെ ലക്ഷണങ്ങൾ നമ്മുടെ മാറിടത്തിൽ തന്നെ പ്രകടമാകുന്നതാണ്.
മാറിടം മാസത്തിലൊരിക്കലെങ്കിലും പരിശോധിക്കുന്ന ആളുകൾക്ക് ഇത്തരം വ്യത്യാസങ്ങൾ മനസ്സിലാക്കാൻ സാധിക്കും. നമ്മുടെ ഇന്നത്തെ ജീവിതരീതിയും വ്യായാമം ഇല്ലായ്മയും തന്നെയാണ് ഇത്തരത്തിലുള്ള ക്യാൻസറുകൾ വിളിച്ചു വരുത്താൻ ഇടയാക്കുന്നത്. അതുകൊണ്ടുതന്നെ അധികം പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയും, മദ്യപാനമോ പുകവലിയോ ശീലമുള്ള ആളുകൾ തൃപ്തി സ്ത്രീകൾക്കാണ് ബ്രസ്റ്റ് ക്യാൻസർ വരുന്നത് എന്നതുകൊണ്ടുതന്നെ, സ്ത്രീകൾ ഇത്തരം ദുശീലങ്ങൾ ഒഴിവാക്കുക. ഒരു സർജറിയിലൂടെ ഈ ബ്രസ്റ്റ് എടുത്തു മാറ്റുക വഴി ബ്രെസ്റ്റ് ക്യാൻസറിനെ പൂർണ്ണമായും തടയാനാകും. അതോടൊപ്പം തന്നെ നല്ല രീതിയിൽ വ്യായാമം ചെയ്യാനും, ജങ്ക് ഫുഡ്സും, ബേക്കറി ഫുഡ്സും എല്ലാം ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കുക.